0%

Chapter Title : ഡിസംബർ 23 Part 3 [ജയശ്രീ]

Author : Jaya_sree Read All Parts 962

അവസാനം അടുത്ത് എന്ന് കരുതി കണ്ണടച്ച് തല കുനിച്ചിരുന്ന ബിന്ദു

നിമിഷങ്ങൾ കഴിഞ്ഞ് കണ്ണു തുറന്നു

മുന്നിൽ ആകെ ഒരു പൊടി പറക്കുന്ന പോലെ

ഇടതു വശത്ത് പന്നി വീണു കിടക്കുന്നു

തല ഉയർത്തി എഴുന്നേറ്റ് ഇരുന്നു നോക്കുമ്പോൾ കുറച്ചു ദൂരെയായി ഒരു പാറയുടെ മുകളിൽ
കയ്യിൽ വില്ല് താഴ്ത്തി പിടിച്ചു നിൽക്കുന്ന കാന്തി

അവള് അടുത്തേക്ക് വന്ന് ബിന്ദുവിനെ പിടിച്ചു എഴുന്നേൽപ്പിച്ചു

അച്ചു ഓടി അടുത്തേക്ക് വന്നു

അച്ചു കാന്തിയെ കെട്ടി പിടിച്ചു... ബിന്ദു അവളെ അടുത്ത് നിർത്തി നെറ്റിയിൽ ഉമ്മ വച്ചു.

പിന്നെ മൂന്ന് പേരും കൂടി നടന്നു കുറച്ചു ദൂരം എത്തിയപ്പോൾ ക്ഷീണിച്ചു പോയ ബിന്ദു ഒരു സ്ഥലത്ത് ഇരുന്നു

ബിന്ദു : ഹു.... ഹു...ഉഫ് എനിക്ക് വയ്യ.... ക്ഷീണിച്ചു ഇനി നിങൾ പോയിട്ട് വാ ഞാൻ ഇവിടെ ഉണ്ടാകും

അച്ചു : ഇവിടെ ഒറ്റയ്ക്കോ

കാന്തി തൻ്റെ വില്ലും അമ്പും ബിന്ദുവിനെ ഏല്പിച്ചു അച്ചുവും അവളും മുകളിലോട്ട് നടന്നു

ഒരു കൂട്ടം പാറകൾ നിറഞ്ഞ സ്ഥലം പിന്നിട്ട് കയറ്റം കയറിയ അവർ ഒരു തുറസായ സ്ഥലത്ത് എത്തി

ദൂരെ കടലിൻ്റെ അറ്റം ആകാശവും ഒന്നിക്കുന്ന ഒരു വര പോലെ കാണാം...മുകളിലും താഴെയുമായി അസ്തമയ സൂര്യൻ്റെ വിവിധ തരം നിറങ്ങൾ...

അച്ചു മുന്നോട്ട് വന്ന് അരയ്ക്ക് കൈ കൊടുത്ത് എല്ലാം ഒന്ന് നോക്കി നിശ്വസിച്ചു

അവൻ്റെ അടുത്തായി വന്നു നിന്ന കാന്തി കുറച്ചു നേരം ദൂരേക്ക് നോക്കി പിന്നെ അച്ചുവിനേയും

അച്ചു തിരിച്ചും

അവർ പരസ്പരം വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞു മുഖാ മുഖം

💬 Comments

View all comments