Chapter Title : ഡിവോഴ്സ് നാടകം [Appus]
ചേച്ചിയെന്ന് ഞാനിതുവരെ വിളിച്ചിട്ടില്ല... ശെരിക്കും അവളോട് അത്ര അടുപ്പമുള്ളതുകൊണ്ടാണ് ജാൻസി ആന്റിയുമായും ഞാനത്രയും സംസാരിക്കുന്നത് തന്നെ...അങ്ങനെയുള്ള എന്നെ ഇപ്പൊ പെട്ടന്ന് വീട്ടിലേക്ക് എന്തിനായിരിക്കും വിളിച്ചതെന്ന് ഞാനോർത്തു... എന്തായാലും വൈകുന്നരം ആവട്ടെ
******
വൈകുന്നേരം ഒരു മൂന്നരയോടെ ഞാൻ ആന്റിയുടെ വീട്ടിലെത്തി... വല്ലപ്പോഴും മാത്രമേ ഞാനവിടെ പോവാറുള്ളു... അനുവിന്റെ അപ്പൻ അലക്സ് അങ്കിളാണ് വാതിൽ തുറന്നത്.... അങ്കിൾ നല്ല ഡ്രസ്സ് ആണ് ഇട്ടിരുന്നത്...
"ആഹ് വാടാ..... "
"ഇതെന്താ അങ്കിളേ... എവിടേലും പോയിട്ട് വന്നതാണോ അതോ പോവാൻ പോവാണോ?? "
"ഞങ്ങളൊന്ന് അത്തിപ്പുഴ വരെ പോവാണ്... "
"അനുവിന്റെ വീട്ടിലോ??"
"ആഹ്... അവിടെത്തന്നെ.. നീ വന്നിട്ട് ഇറങ്ങാന്ന് വിചാരിച്ചു.... "
"അത് കൊള്ളാം അപ്പൊ എന്നോട് വരാൻ പറഞ്ഞതോ?? "
"കാര്യമുണ്ട് നീ വാ നമുക്ക് ആ വഴിയിലേക്ക് നിക്കാം... !! "
അങ്കിളിന്റെ മുഖത്ത് നിന്നും എന്തോ സീരിയസ് ആയ കാര്യമുണ്ടെന്ന് ഞാനുറപ്പിച്ചു... അല്ലെങ്കിൽ എന്നെ കണ്ടാൽ ചെറിയ ചിരിയെങ്കിലും കാണേണ്ടതാണ്.. അതും പോരാഞ്ഞ് ഒടുക്കത്തെ ഗൗരവം....
"എന്താ അങ്കിളേ എന്ത് പറ്റി... അവൾക്ക് വല്ലതും??"
"ഞാൻ പറയുന്നത് നീ വേറാരൊടും പറയരുത്... അവൾ കുറച്ച് ദിവസമായിട്ട് വീട്ടിലുണ്ട്... കുറച്ച് ദിവസം നിക്കാൻ വന്നതാണെന്നാണ് ആദ്യം പറഞ്ഞത്.. ഇതിപ്പോ ഇന്നലെ പറഞ്ഞത് ഇനി പോകുന്നില്ല ഇനി ഈ ബന്ധം വേണ്ട ഡിവോഴ്സ് വേണം എന്നൊക്കെയാണ്... !!! "
"അങ്കിൾ എന്താ പറയണേ... അതിനും മാത്രം എന്താ ഉണ്ടായേ... അവളും അളിയനും തമ്മിൽ അങ്ങനെ പ്രശ്നം ഒന്നും ഇല്ലല്ലോ... "
"അങ്ങനെയാണ് ഞങ്ങളും വിചാരിച്ചിരുന്നത് അതുകൊണ്ട് ഞങ്ങളതൊന്നും അന്വേഷിച്ചില്ല.....
💬 Comments
View all comments