Chapter Title : ഡിവോഴ്സ് നാടകം [Appus]
ഇതിപ്പോ എന്താ സംഭവം എന്നും അറിയില്ല.. അവളോട് പലവട്ടം പലരീതിയിൽ ചോദിച്ചു.... അവനോട് പോയി ചോദിക്കാനാണ് പറയുന്നത്..."
"ഞാൻ സംസാരിക്കാം അങ്കിളേ അവളോട്... അതിനും മാത്രം എന്താ ഉള്ളതെന്ന് അറിയണോല്ലോ... !!!"
"അതിന് തന്നയാ നിന്നോട് വരുവോ എന്ന് ചോദിച്ചത്.. നീ തന്നെ ചോദിക്ക്... നിങ്ങളിപ്പോ കുട്ടികളൊന്നും അല്ലല്ലോ പിന്നെ വേറെ ആരോടും ഇത് പറയരുത്..അപ്പനോട് പോലും പറയണ്ട.... . ഞാൻ ഇത്രേം പ്രശ്‌നം ആയിട്ട് പോലും ആരെയും വിളിച്ചില്ല... വേറെ ആരെങ്കിലും ആണെങ്കിൽ അവൾക്ക് ദേഷ്യം കൂടാനും ചാൻസുണ്ട്.. പിന്നെ എല്ലാവരും അറിയും നീയാവുമ്പോ അവൾക്ക് കുഴപ്പമുണ്ടാവില്ല... നീ ഒന്ന് പറഞ്ഞ് മനസിലാക്ക്.. അവൾ എന്തെങ്കിലും പറഞ്ഞാൽ എന്നെ വിളിക്ക്..."
"അല്ല അങ്കിളേ അങ്ങോട്ട് രണ്ട് മണിക്കൂറെങ്കിലും ഇല്ലേ.. നിങ്ങൾ ഇപ്പൊ പോയിട്ട് എപ്പോ വരാനാ??"
"അത് സാരമില്ല എത്ര വൈകിയാലും ഞങ്ങൾ വരും... വന്നിട്ട് നീ പോയാ മതി.. അവൾ ഒറ്റക്കല്ലേ... "
"മ്മ് ശെരി.... ഞാൻ ചോദിച്ചോളാം നിങ്ങൾ പോയിട്ട് വാ... "
അപ്പോഴേക്കും ജാൻസി ആന്റിയും റെഡിയായി അങ്ങോട്ട് വന്നു.. അങ്കിൾ എന്നോട് എല്ലാം പറഞ്ഞുവെന്ന് മനസിലാക്കിയ ആന്റിക്ക് കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല... അങ്കിൾ വണ്ടിയെടുത്ത് വന്നു... ചെറുതായൊന്ന് ചിരിച്ചെന്ന് വരുത്തി ആന്റിയും അങ്കിളും ആ വഴി തന്നെ പോയി ...
ഞാൻ വീടിനകത്തേക്ക് കയറി... അവൾ മുറിയിൽ കിടക്കുകയായിരുന്നു... ഞാൻ ആ മുറിയിലേക്ക് കയറി...
"എപ്പോഴും ഉറക്കം തന്നെയാണോടി... വെറുതെയാണോ നിനക്ക് തടി കൂടുന്നത്.."
അവൾ തിരിഞ്ഞ് എന്നെനോക്കി....കരയുകയായിരുന്നു എന്നെനിക്ക് തോന്നി... എങ്കിലും കണ്ണുതുടച്ച് അവൾ എഴുന്നേറ്റു...
"ആ നീയോ... എന്താണ്
💬 Comments
View all comments