0%

Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]

"

" ആണോ...എന്നാ തൈ ആക്കേണ്ടാ വാഴ ആക്കിക്കോ...അതാവുമ്പൊ നാലും തന്നേം ചേർത്ത് അഞ്ചെണ്ണം വെക്കാലോ.... "

അവളെ ചുമ്മാ ചൊറിയാൻ പോയ എന്നെ എടുത്ത് നൈസായവൾ ഭിത്തിയിലേക്ക് അടിച്ച ഒരു വൂം ചിക്ക വാവാ മൂവ്മെന്റ് ആയിരുന്നു അത്...എനിക്കെന്തിൻ്റെ കേടായിരുന്നു...തിരിച്ചെന്തേലും പറയാൻ തുടങ്ങുമ്പോഴേക്കും ഓർഡർ എടുക്കാൻ ഒരു ചെക്കൻ വന്നു...

" ആ എന്താ ചേട്ടാ വേണ്ടേ കപ്പിൾ ഡ്രിംഗാണോ... "

അവൻ എന്നെ നോക്കി ചോദിച്ചതും ഞാൻ ഇടിവെട്ടിയ പോലെ ആദ്യം നോക്കിയത് അവളെയാണ്... ഭാഗ്യം അവിടേം സെയിം അവസ്ഥ...അതോണ്ട് പ്രശ്നമില്ല...

" അയിന് ഞങ്ങൾ കപ്പിൾസ്സ് ആണെന്ന് നിന്നോടാര് പറഞ്ഞു... "

ഞാൻ അവളെ ഒന്ന് പാളി നോക്കിയതിന് ശേഷം അവനോട് ചോദിച്ചു...

" എൻ്റെ പൊന്ന് ചേട്ടാ ഞാൻ സദാചാരപോലീസൊന്നുമല്ല.... പിന്നെ ഈ സമയത്ത് കപ്പിൾസ്സ് ആണ് ഇവിടെ വരാറ്...അതോണ്ട് ചോദിച്ചതാ... പോരാത്തതിന് ഇവിടുത്തെ കപ്പിൾ ഡ്രിംഗ് ഫെയിമസ് ആണല്ലോ... "

അവൻ നിസാരഭാവത്തിൽ ഞങ്ങളെ രണ്ടിനേം നോക്കി പറഞ്ഞു...

" ആണോ...എന്നാൽ എല്ലാവരും അങ്ങനല്ലാ കേട്ടോ...മോൻ തൽകാലം ചെന്ന് രണ്ട് മാംഗോ ജ്യൂസ് എടുത്ത് വാ.... "

ഞാൻ അവനെ നോക്കി പറഞ്ഞതും...ഓ തമ്പ്രാ....എല്ലാം അങ്ങ് പറയും പോലെ എന്ന് കളിയാക്കി കാണിക്കും പോലെ പറഞ്ഞ് അവൻ നടന്നു....

" അത് വിട്....നീയെന്താ ഇവിടെ.... "

അവൻ പോയതും ഞാൻ വീണ്ടും അവളോടായി സംസാരം...

" ഞാൻ ആര്യേച്ചിയുടെ ഒപ്പം വന്നതാ... "

" എന്നിട്ട് വന്നപ്പൊ നിന്നെ കണ്ടിലല്ലോ...പിന്നെ നീയാര് ജലകന്യകയോ കടലീന്ന് പൊട്ടിമൊളക്കാൻ... "

" ഞാൻ

💬 Comments

View all comments