Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]
വഴിപോക്കൻ... "
ഞാൻ ചിരിച്ചുകൊണ്ട് അവർക്ക് മറുപടി നൽകിയതും...രണ്ട് പേരുടേം മുഖത്തൊരു നാണമൊക്കെ വന്നു...അപ്പൊ തന്നെ ഞാൻ തടി തപ്പാൻ പ്ലാൻ ഇട്ടു...
" എന്നാ ഞാൻ ആ കോഫി ഷോപ്പിൽ കാണും...രണ്ടാളും സംസാരിച്ചൊക്കെ കഴിഞ്ഞ് പതുക്കെ വന്നാ മതി... "
ഞാൻ ചിരിച്ചുകൊണ്ട് വലിഞ്ഞു...അവര് കരുതി കാണും ഞാൻ സ്വർഗത്തിലെ കണ്ടുറുമ്പാവാതെ ഒഴിഞ്ഞതാണെന്ന്...ഉണ്ട...ഇവറ്റകളുടെ റൊമാൻസ് ഒക്കെ ഈ മൊറട്ട് സിംഗിളിന് കണ്ട് നിക്കാൻ പറ്റാത്തത് കൊണ്ടാണെന്ന് നമ്മുക്കല്ലേ അറീയു.... പോരാത്തതിന് സബ്മിറ്റ് ചെയ്യാൻ പറഞ്ഞ പ്രോജക്ടിന്റെ കാര്യം ഓർമ്മ വന്നാ പെണ്ണുംപിള്ള ഇവിടെ വെച്ച് എഴുതിക്കും...അതാ ഐറ്റം...
അങ്ങനെ രണ്ടിനേം വിട്ട് ഞാൻ നേരെ പാർക്കിൽ തന്നെ ഉള്ള ഒരു കഫെയുടെ ഉള്ളിലേക്ക് കയറിയിരുന്നു....
" എന്താ ഉള്ളെ കുടിക്കാൻ ജ്യൂസ് ഐറ്റംസ്...?? "
ഫോണിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഞാൻ ഡേബിളിനടുത്ത് ഒരു ആൾ വന്നത് കണ്ടപ്പൊ ചോദിച്ചു...പക്ഷെ മറുപടി ഒന്നും വരാത്ത കണ്ടപ്പൊ ചെറുതായിട്ടൊന്ന് താല ഉയർത്തി നോക്കി...അവിടെ കൈയ്യും കെട്ടി എന്നെ തന്നെ നോക്കി ഒരു ഭാവ വ്യത്യാസവും ഇല്ലാതെ നിൽക്കുന്ന ദിവ്യയെ കണ്ടപ്പോൾ ചെറുതായൊന്ന് ഞെട്ടി...
" ഏൻഡീ എന്നെ ഫോളൊ പണ്ണ്റേ....എത്ക്കെടീ എന്നെ ടെൻഷൻ പണ്ണ്റേ...എങ്കെ പാത്താലും നീ.... "
അവളെ കണ്ടതും വായീന്ന് അറിയാതെ കൊച്ചിരാജാവിലെ ഡയലോഗാണ് ആദ്യം പുറത്ത് വന്നത്....
" അത് വേണമെങ്കിൽ എനിക്കും പറയാം....ഇയാളെന്തിനാ ഇങ്ങോട്ട് വന്നേ... "
ടേബിളിൾ എൻ്റെ എതിർവശം ഇരിക്കുമ്പോൾ അവൾ ചോദിച്ചു
" നിൻ്റപനുമൊത്ത് പാർട്ട്ണർഷിപ്പിൽ നാല് തൈ നട്ടാലോന്ന് വിചാരിച്ച് അതിന് പറ്റിയ സ്ഥലം തപ്പി ഇറങ്ങിയതാ...എന്ത്യേ...
💬 Comments
View all comments