0%

Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]

വഴി പോയി എനിക്കുള്ളത് വാങ്ങിച്ചു തന്നാ മതി... "

" നിന്ന് പെടക്കാതടേയ് വാങ്ങിച്ചു തരാം....ദാ അവരവിടുണ്ട് വാ... "

അവൻ എൻ്റെ വാക്കുകളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ആരെയോ തിരയുകയായിരുന്നു...ആ തിരച്ചിൽ അവസാനം ആര്യമിസ്സിലേക്ക് എത്തിയതും ഞാൻ ആ പന്നീടെ കൈയ്യിലേക്ക് കയറി പിടിച്ചു...

" ടാ ചേട്ടൻ പരനാറി....മിസ്സിനെ കാണാൻ ആണോ ഇങ്ങോട്ട് കെട്ടിയെടുത്തെ...ഒരു വാക്ക് പറഞ്ഞൂടെ നാറി നിനക്ക്... "

ഞാൻ അവനെ നോക്കി പല്ലിറുമ്മി...എനി എന്തൊക്കെ കേൾക്കണം കാണണം.... എന്നാലും മിസ്സാണെന്നറിഞ്ഞാൽ വരില്ലായിരുന്നു...

" പറഞ്ഞാൽ നീ മുങ്ങൂന്ന് അറിയാടാ... ഇങ്ങോട്ട് വാ നീ...  "

അവനൊരു ചിരിയോടെ എൻ്റെ കൈപിടിച്ച് വലിച്ചു...

" അതിന് നിനക്ക് ഒറ്റയ്ക്ക് വന്നുണ്ടാക്കിയാ പോരേ...എന്നെ എന്തിനാടാ... "

" എനിക്ക് എക്സ്പീരീയൻസ്സ് ഇല്ലാതോണ്ടല്ലേ മോനേ...അതല്ലേ നിന്നെ ധൈര്യത്തിന് കൂട്ടിയത്....പിന്നെ അന്നൊന്നും മര്യാദയ്ക്ക് സംസാരിക്കാൻ പറ്റിയില്ലാ അതാ.... "

അപ്പോഴേക്കും ഞങ്ങൾ മിസ്സിനടുത്തേക്ക് എത്തിയിരുന്നു...

" ഹലോ ആര്യാ...ഒരുപാട് നേരം ആയോ എത്തിയിട്ട് ... "

അടുത്തെത്തിയതും സൂര്യ മിസ്സിനോട് ചോദിച്ചു...

" ഹേയ് ഒരു 10 മിനിറ്റ്  ആയിട്ടേ ഉള്ളൂ.... "

മിസ്സവന് ചിരിയോടെ മറുപടിയും നൽകി...മ്മ് അവരുടെ ഒരു റൊമാൻസ്...ഇതൊക്കെ കണ്ട് നിക്കാൻ ഒരു പൊട്ടനെ പോലെ ഞാനും...

" അല്ല... അർജ്ജുൻ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ... "

മിസ്സടുത്തതായി എൻ്റെ നേരെ തിരിഞ്ഞു....അത് കേട്ടതും സൂര്യ എന്നെ പിടിച്ചൊന്ന് തട്ടി...എന്തേലും പറേടാ മൈരേന്നാ... ആ തട്ടലിൻ്റെ അർത്ഥം എന്നെനിക്ക് കത്തി...

" ഞാൻ എന്ത് പറയാനാ മിസ്സേ...നിങ്ങൾ അല്ലേ സംസാരിക്കേണ്ടതും അറിയേണ്ടതും...നമ്മള് പാവം

💬 Comments

View all comments