Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]
തന്നെ മനസ്സിലായി ആള് നല്ല ചൂടിലാണ്...അത് കൂടി കണ്ടപ്പൊ ജസ്റ്റ് ഒന്ന് ക്ലോക്ക് നോക്കി...സബാഷ് 12 ആവാറായിരിക്കുന്നു...
" സോറി ഡേയ്...ഒരു പത്ത് മിനിറ്റ് ഞാൻ റെഡി ആയി വരാം നീ ക്ഷമിക്ക്... "
ക്ലോക്കിലേക്ക് നോക്കിയപ്പൊ പണി പാളീന്ന് മനസ്സിലായതും ഞാൻ മുറിയിലേക്കൊരോട്ടമായിരുന്നു...അല്ലെങ്കിൽ അവനെന്നെ കെടത്തി ഉറക്കും...
പിന്നെ അതിക സമയമൊന്നുമെടുത്തില്ല പെട്ടന്ന് തന്നെ കുളിച്ച് ഫ്രഷായി താഴേക്കിറങ്ങി...
" ഡാ പോവാം ഞാൻ റെഡി...എങ്ങോട്ടേക്കാ അത് ചോദിക്കാൻ മറന്നു... "
താഴെക്കിറങ്ങി നേരെ ഡൈനിംഗ് ടേബിളിൽ ഇരിക്കുമ്പോൾ ഫോണിൽ തോണ്ടികോണ്ടിരിക്കുന്ന അവനെ നോക്കി ചോദിച്ചു....
" ഒന്ന് സീ വ്യൂ പാർക്കിലേക്ക് പോണം ഒരാളെ കാണാനുണ്ട്...അല്ല നീയെന്താ കഴിക്കാൻ ഇരിക്കുന്നേ...പുറത്ത് നിന്ന് കഴിക്കാം.. വന്നേ സമയമില്ല... "
" ഒന്ന് പോയേടാ... നിനക്ക് പറയാം... എന്നിട്ട് വേണം വൈകിട്ട് വന്ന് അമ്മ ഇതൊക്കെ തലേകൂടി ഒഴിക്കാൻ...അറിയിലോ പുള്ളിക്കാരിയേ... "
" അത് ശരിയാ. ആൻ്റി അത് ചെയ്യും....എന്നാ പെട്ടെന്ന് നോക്കടാ പോത്തേ... "
അവനും അമ്മയെ നല്ലത് പോലെ അറിയുന്നത് കൊണ്ട് അവനത് ശരിവച്ചല്ലേ പറ്റൂ... അങ്ങനെ കഴിപ്പും കഴിഞ്ഞ് വീടും പൂട്ടി ചാവി സ്ഥിരം വെക്കുന്ന സ്ഥലത്ത് വെച്ച് ഞാനും സൂര്യയും പാർക്കിലേക്ക് വിട്ടു... കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം പാർക്കിലെത്തി...
" ഡാ ഇവിടാരാ...നിന്റെ ക്ലൈൻ്റ് വല്ലതുമാണോ...അതോ കൂടെ പഠിച്ചവരുടെ വല്ല ഗെറ്റ് റ്റുഗതറോ...? "
പാർക്കിന്റെ ഉള്ളിലേക്ക് നടക്കുമ്പോൾ ഞാൻ അവനോട് ചോദിച്ചു...
" അതൊക്കെയുണ്ട്....നീ നിന്ന് പെടക്കാതെ വാ... "
" എനിക്കൊന്നുമറിയണ്ടാ ആരായാലും പോകുന്ന പോക്കിൽ മാഹി
💬 Comments
View all comments