0%

Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]

കുത്താം.... "

അവളതേ ഈണത്തിൽ എന്നെ നോക്കി ചിരിച്ചുകൊണ്ട് പാടി തിരിഞ്ഞൊരൊറ്റ നടത്തം...അത് കണ്ടപ്പോൾ ചിരിയടക്കാൻ പറ്റിയില്ല...അങ്ങനെ അവളുടെ പോക്കും കണ്ട് കുറച്ചു നേരം നിന്ന് റൂമിലേക്ക് കയറി...

പിന്നെ ഒക്കെ പതിവ് പോലെ തന്നെ ഒരു രണ്ടെണ്ണം പിള്ളാരോട് അടിച്ചതിന് ശേഷം ബെട്ടിയിട്ട വാഴ തണ്ട് പോലെ പോലെ കിടന്നുറങ്ങി...രാത്രി വന്ന് അതുവിന് മരുന്ന് വച്ചതൊന്നും ഞാൻ അറിഞ്ഞില്ല....കാലത്ത് നന്ദു വിളിച്ചപ്പോളായിരുന്നു എഴുന്നേറ്റത്...അങ്ങനെ പ്രഭാത കർമ്മങ്ങളും കഴിഞ്ഞ് ഗിരിജാൻ്റി വന്നതോടെ ഹോസ്പിറ്റലിൽ നിന്നും നേരെ വീട്ടിലേക്ക്...അപ്പോഴൊന്നും ദിവ്യയെ പിന്നെ കണ്ടില്ല... വീട്ടിലെത്തിയതും അമ്മയോടും അച്ഛനോടും സലാം പറഞ്ഞു...രണ്ടാളും ഡ്യൂട്ടിക്ക് പോകാൻ തിരക്കിലായിരുന്നു...പോകാൻ നേരം അമ്മയുടെ സ്ഥിരം പല്ലവികൾ വേറെ...അതിനൊക്കെ തലയാട്ടി വാതിലും അടച്ച് സുഖമായി കിടന്നുറങ്ങി....

എത്രനേരം കിടന്നുറങ്ങീന്ന് അറിയില്ല... ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടായിരുന്നു എഴുന്നേറ്റത്...

" ആടാ മോനെ പറ... "

ഫോണിൽ സൂര്യയുടെ പേര് കണ്ടതും ഫോണ് ഞാൻ ചെവിടോടടുപ്പിച്ചു...

" പറ അല്ല പറി...എഴുന്നേറ്റ് വാതില് തൊറക്കടാ മൈരേ... "

ഉറക്കച്ചടവോടെ ഫോണെടുത്ത ഞാൻ പിന്നെ കേട്ടത് മൊത്തം തെറികളുടെ സമ്മേളനമായിരുന്നു...ഓഹ്...ഇവൻ ചുരുളി കണ്ടിട്ടുണ്ട്...!! പെട്ടന്ന് തന്നെ താഴെക്കിറങ്ങി വാതില് തുറന്നതും ഉള്ളിലേക്ക് കയറിയവൻ ചോദ്യവും പറയലും ഒന്നും ഉണ്ടായിരുന്നില്ല തെറികളാൽ എന്നെ ഒന്ന് നീരാട്ടി...

" എൻ്റെ പൊന്നെടാ കുറച്ച് നേരം മയങ്ങി പോയി...അയിന് നിന്ന് തെളക്കുന്നതെന്തിനാ... "

ഞാൻ അവൻ്റെ തെറികൾ അവസാനിക്കില്ലാന്ന് കണ്ടപ്പൊ ചെറുതായി ഒന്ന് തണുപ്പിക്കാൻ നോക്കി...

" മയങ്ങി പോയി പോലും...അണ്ടി എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട...നേരം ഉച്ചയാവാറായി മൈരേ... "

അവൻ്റെ വർത്താനത്തിൽ

💬 Comments

View all comments