0%

Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]

അതിലേറെ ദേഷ്യവും ആ മുഖത്ത് ഞാൻ കണ്ടു...പാവം എൻ്റെ ദിവ്യകുട്ടി അതോടെ ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അവരുടെ അടുത്തേക്ക് നടന്നു...അത് കണ്ടപ്പോൾ പ്രതീക്ഷയുടെ ഒരു പൊൻ വെളിച്ചം അവളുടെ മുഖത്ത് വിരിഞ്ഞോന്ന് എനിക്ക് തോന്നി...ചെലപ്പൊ ഉച്ചവെയിൽ അടിച്ചതും ആവാം....

" പറ കുട്ടി... സിംഗിളാണോ.... "

ഞാൻ അടുത്തെത്തിയപ്പോൾ അവളോടുള്ള അവൻ്റെ ചോദ്യം ആണ് കേട്ടത്...ഞാൻ മിണ്ടാതെ രണ്ടിൻ്റേം എടയിൽ പോയി ഇരുന്നു...

" സിംഗിൾ അല്ല ബൗണ്ടറി... എഴുന്നേറ്റ് പോടാ ചെക്കാ... "

ഞാൻ അവനെ നോക്കി ഇച്ചിരി കലിപ്പിലോടെയാണ് പറഞ്ഞത്...

" സോറി ചേട്ടാ ആള് മാറിപ്പോയി... "

എൻ്റെ മുഖഭാവവും സംസാരവും ഒക്കെ കേട്ടതും ചെക്കൻ സ്ഥലം വിട്ടു... അതോടെ ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി...എന്നെത്തന്നെ നോക്കി നിൽപ്പുണ്ട് കക്ഷി...

" അതേ ഇങ്ങനെ നോക്കി നിൽക്കാതെ ഒരു താങ്ക്സ് പറയാം കേട്ടോ... "

ഞാൻ അവളെ നോക്കി ഒരു ചെറുചിരിയോടെ പറഞ്ഞു...അതിന് മറുപടി ഒന്നും പറയാതെ ഹും...എന്ന് പറഞ്ഞ് മുഖത്ത് ശുണ്ഠിയും വരുത്തി അവള് കടല് നോക്കി നിന്നു...അത് കണ്ട് എനിക്ക് ചെറുതായി ചിരി പൊട്ടി....

പിന്നെ ഇത്തിരി നേരം കടല് നോക്കി ഇരുന്നൂന്ന് പറഞ്ഞാ നിങ്ങള് വിശ്വസിക്കുവോ.... അതോണ്ട് സത്യം അങ്ങ് പറയാം അവളെ നോക്കി ഇരുന്നു...ആദ്യായിട്ടാ അവളെ ഇങ്ങനെ ശ്രദ്ധിക്കുന്നെ മുടിയൊക്കെ ഒതുക്കികെട്ടി ഒരു നീല ചൂരിദാറിൽ അതിന് മാച്ചിങ്ങായ ഒരു കുഞ്ഞ് നീല പൊട്ടും...മൂക്കുത്തിയും... കഴുത്തിലെ ചെറിയ ഒരു ചെയിനും...അതിലേറെ നല്ല കട്ടിയിൽ അത്രയും ഭംഗിയിൽ അഞ്ചനം എഴുതിയ അവളുടെ കണ്ണുകളും...ഓ...എൻ്റെ പൊന്നെടാ

💬 Comments

View all comments