0%

Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]

മോനേ ഒരു ദിവസം മൊത്തം ഇതിനെ നോക്കി ഇരുന്നാലും ഒരു ബോറും അടിക്കില്ല....

" ചോതി ചന്ദ്രനിൽ നിൽകുമ്പോൾ രോഹിണി ചോദിക്കും എന്തെടാ മൈരേ നീ അതില് നോക്കി നിക്കുന്നേന്ന്... "

അവളെ തന്നെ നോക്കി ഇരിക്കുന്ന എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചതായിരുന്നു അവളുടെ ഫോണിൽ നിന്നും എൻ്റെ ചെവി ഒപ്പിയെടുത്ത ആ ഡയലോഗ്.... ഞെട്ടിത്തരിച്ചു നോക്കുമ്പോൾ ഏതോ ഇൻസ്റ്റാ റീല് കാണുന്ന വ്യാജേന എന്നെ ഇടങ്കണ്ണിട്ട് നോക്കുന്ന അവളെ കണ്ടപ്പൊ ജീവിതത്തിൽ ഇതുവരെ മുഞ്ചിയ മൂഞ്ചലുകളിൽ നിന്നും മിച്ചം വന്ന ഉളുപ്പും മാനവും കടലിൽ തുള്ളി ചത്തു.... അതോടെ ഞാൻ ഒറ്റയടിക്ക് തല നേരെ കടലിലേക്ക് തിരിച്ചു... പിന്നെ ഒന്നും സംസാരിക്കാൻ പോയില്ല...

" ഓ രണ്ടാളും ഇവിടിരിപ്പാണോ... "

കുറച്ചു നേരം കഴിഞ്ഞ് പുറകീന്നുള്ള ആര്യമിസ്സിൻ്റെ വിളിയാണ് പിന്നെ കേട്ടത്...അതോടെ ഞങ്ങൾ രണ്ടും അവരുടെ അടുത്തേക്ക് തിരിഞ്ഞു...

" അത് പിന്നെ നിങ്ങള് രണ്ടാളും ഭാവി കാര്യങ്ങൾ സംസാരിക്കുന്നതിൻ്റെടുത്ത് നമ്മുക്കെന്ത് കാര്യം... അതോണ്ട് ഇവിടെ വന്നിരുന്നു... "

എഴുന്നേറ്റ് സൂര്യയുടെ അടുത്തേക്ക് നടക്കുമ്പോൾ ഞാൻ മിസ്സിനോടായി പറഞ്ഞു...അതിന് പുള്ളിക്കാരി ഒരാക്കിയ ചിരിയോടെ എന്നെ നോക്കി... " നീയിവിടെ കടലും നോക്കി ഇരുന്നതാന്ന് ഞാൻ വിശ്വസിക്കണമായിരിക്കും അല്ലേടാ തെണ്ടീന്നാണോ... " ഇനി ആ ചിരിയുടെ ഉൾവിളി....

" അല്ല ദിവ്യയ്ക്ക് ബോറടിച്ചൂന്ന് തോന്നുന്നല്ലോ... "

സൂര്യ ദിവ്യയെ നോക്കി പരിചയം പുതുക്കും പോലെ പറഞ്ഞു...

" ഏയ് അങ്ങനൊന്നൂല്ല്യ ഏട്ടാ... "

അവൾ ചിരിച്ചുകൊണ്ടവന് മറുപടി നൽകി...

പിന്നെ കുറച്ച് സമയം കൂടി സംസാരിച്ചിരുന്ന് സമയം ഏതാണ്ട്

💬 Comments

View all comments