0%

Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]

ഉച്ചയോടടുത്തപ്പൊ എല്ലാവരും ഒരുമിച്ച് ഭക്ഷണവും തൊട്ടടുത്തുള്ള ഒരു ഹോട്ടലിൽ കയറി കഴിച്ച് യാത്ര പറഞ്ഞ് പിരിഞ്ഞു...വരുന്ന വഴിക്ക് പറഞ്ഞപോലെ മാഹി വഴി വന്ന് രണ്ടെണ്ണം പിടിപ്പിച്ചാണ് വീട്ടിൽ എത്തിയത്... അല്ലെങ്കിൽ സൂര്യയെ ഞാൻ കൊല്ലുമല്ലോ...പല വട്ടം വരുന്ന വഴിയിലും ബാറിലും വെച്ച് ദിവ്യയും ഞാനും തമ്മിൽ ഉള്ള ബന്ധത്തെ പറ്റി അവൻ ചോദിച്ചെങ്കിലും ഫ്രണ്ട്സാണെന്ന് പറഞ്ഞ് ഞാൻ അവനെ മനസ്സിലാക്കാൻ ശ്രമിച്ചു...പക്ഷെ എവിടുന്ന് ആ തെണ്ടി വിശ്വസിച്ചിട്ടില്ല...

അങ്ങനെ കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം വീട്ടിലെത്തി ആ തെണ്ടിയോട് ബൈ പറഞ്ഞ് ഞാൻ നേരെ വീട്ടിൽ കേറി കിടക്കയിലേക്ക് ഒരു വീഴ്ച്ചയായിരുന്നു....

" ഡാ ചെക്കാ എഴുന്നേറ്റേ... ഇങ്ങോട്ട് എഴുനേൽക്കാൻ.... "

എന്നെ കുലുക്കി കുലുക്കിയുള്ള അമ്മയുടെ വിളിയാണ് പിന്നെ ഉറക്കത്തിൽ നിന്നും കണ്ണ് തുറപ്പിക്കുന്നത്...

" എന്താണ് ഡോക്ടറേ... കുറച്ച് നേരം കൂടി... "

ഉറക്കച്ചടപ്പിൽ തന്നെയാണ് ഞാൻ പറഞ്ഞത്

" എന്നെക്കൊണ്ടൊന്നും പറയിക്കണ്ടാ... "

അമ്മ പറഞ്ഞ് കഴിഞ്ഞതും പിന്നെ കിട്ടിയത് ഒരു തൊഴിയായിരുന്നു...ഏത് ഉറക്കവും പമ്പകടക്കുന്ന തൊഴി...അതോടെ ഞാൻ കണ്ണ് തുറന്നു...

" വീടും പൂട്ടാതെ കുമ്പകർണ്ണൻ കെടന്ന് ഉറങ്ങുവാ... നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടില്ലേ വീട് പൂട്ടിട്ടെ കിടക്കാവൂന്ന്...വല്ലവരും കേറി നെരങ്ങിയാലും നീ അറിയില്ലല്ലോ പോത്തേ... "

എഴുന്നേറ്റ് കണ്ണൊന്ന് തുറന്നൂന്ന് കണ്ടപ്പൊ അമ്മ കെടന്ന് കലി തുള്ളാൻ തുടങ്ങി...

" ഓ മറന്ന് പോയതാ... അല്ലെങ്കിൽ തന്നെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറെ ഒന്നുമല്ലല്ലോ... പൂട്ടിയില്ലേൽ ഒരു തേങ്ങയുമില്ല...ഒന്ന് ശല്ല്യം ചെയ്യാതെ പോയെ... "

" തർക്കുത്തരം പറന്നോടാ നിന്നെ ഞാൻ....

💬 Comments

View all comments