0%

Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]

"

പറഞ്ഞു തീർന്നതും ചെവിട് പിടിച്ച് രണ്ട് സൈഡിലേക്കിട്ടാട്ടാൻ തുടങ്ങി അമ്മ....

" അമ്മേ... ഡോക്ടറേ...വിട് എനിക്ക് നോവുന്നു.... "

" നിനക്ക് നോവണം.... തർക്കുത്തരം പറയും അല്ലേ നീ... "

" അത് ആ ഉറക്കചടപ്പിൽ വന്നതാ ഇനി പറയൂലാ...പൂട്ടിയിട്ടെ കിടക്കൂ... "

ഞാൻ വേദനയും തലയിലെ ഹാങ്ങോവറും ഒക്കെ കൂടി ഒരു പരുവം ആയി...ഒരുവിധത്തിലും പക്ഷെ രക്ഷയില്ലാ...

" നിനക്കിതിനും മാത്രം ഉറക്കം എവിടുന്നാ കുംഭകർണാ...ഇനി നീ വല്ല കഞ്ചാവും വലിച്ച് കേറ്റുന്നുണ്ടോ... "

പിടിവിടാതെ തന്നെ ഇത്തവണ ഒരു ചിരിയോടെയാണ് അമ്മ പറഞ്ഞത്...

" നിങ്ങളുടെ ഒക്കെ ഇടയിൽ ജീവിക്കുന്നവനെന്തിനാ കഞ്ചാവിന്റെ ആവിശ്യം പൊന്നേ...ഈ പാരാക്രമണം തന്നെ ധാരാളമല്ലേ... "

ഞാൻ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു...അതോടെ കൈ വിട്ട് അവിടിരുന്ന് ചിരിക്കാൻ തുടങ്ങി എൻ്റെ മാതാശ്രീ...

" ചിരിക്കല്ലേ...എനിക്ക് നല്ലോണം നൊന്തുകേട്ടോ... "

" ഞാനും നിന്നെ കുറേ നൊന്തിട്ടാ പ്രസവിച്ചേ... കുറച്ചേലും അമ്മ തിരിച്ചു തരട്ടേടാ...അതുപോട്ടെ എവിടെ കറങ്ങിയുള്ള വരവാ...ഡ്രസ്സൊക്കെ പുതിയതാണല്ലോ... "

അമ്മ എൻ്റെ വേഷം കണ്ട് ചോദിച്ചു...വന്നവാടെ കയറി കിടന്നത് കൊണ്ട് മാറാൻ ഒന്നും നിന്നിലല്ലോ... അതോടെ ഞാൻ സൂര്യയോട് പോയ കാര്യം അമ്മയോട് പറഞ്ഞു...

" ആഹാ അത് കൊള്ളാലോ...എന്നിട്ടെന്തായി അവന് ഓക്കെയാണോ.... "

"പിന്നെ ആ തെണ്ടിക്ക് അന്നേ ഓക്കെയാണ്...ഈ പാവത്തിനല്ലേ പണി കിട്ടിയത്... "

" ഹാ ഹാ ഹാ....അങ്ങനെ വേണം മോനെ... നിൻ്റെ കോളേജിലുള്ള കള്ള കളിയൊന്നും ഇനി നടക്കില്ല... "

അമ്മയെന്നെ നോക്കി കളിയാക്കി ചിരിച്ചു..അതിന് തൊട്ടടുത്തുള്ള തലയാണവച്ചൊരു ഏറ്

💬 Comments

View all comments