Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]
കൊടുത്തപ്പോൾ അതേ സ്പീഡിൽ തിരിച്ചും കിട്ടി ഡബിൾ ആയിട്ട്...
പിന്നെ പതിവ് പോലെ തന്നെ അമ്മയോടും താഴെയിറങ്ങി അച്ഛനോടും കത്തിയടിച്ച് സമയം തള്ളിനീക്കി... ഹോസ്പിറ്റലിൽ പോകാൻ സമയം ആയപ്പോൾ ഫ്രഷായി പതിവ് പോലെ ചായയും കുടിച്ച് രണ്ടാളോടും യാത്ര പറഞ്ഞ് തിരിച്ചു
ഹോസ്പിറ്റലിൽ എത്തിയതും നേരെ റൂമിലേക്ക് വെച്ച് പിടിച്ചു... പതിവ് പോലുള്ള തമാശയും കളിയാക്കലും തന്നെ ഇവീടേം...ദിവ്യയെ കണ്ടില്ല അത് മാത്രമാണ് ഒരു കുറവ്....പിന്നെ ഭക്ഷണവും ഞണ്ണി ഞായറാഴ്ച ആയോണ്ട് ഇത്തിരി വൈകിയാണ് പിള്ളേർ ഉറങ്ങിയത്...എനിക്കാണേൽ കളിയുള്ളത് കൊണ്ട് പുലർച്ചെയാവും....അങ്ങനെ കളിയുടെ ഹാവ് ടൈം ആയപ്പോൾ ഒന്ന് വെറുതെ ഡോറ് തുറന്ന് പുറത്തിറങ്ങിയതാ കറക്ക്റ്റ് ടൈമിൽ ദിവ്യ വരാന്തയിൽ എൻ്റെ മുന്നിൽ... ഞെട്ടിപ്പോയി...
" എൻ്റെ ദേവ്യേ... പേടിപ്പിച്ചു കൊല്ലുവോ പിശാചേ... "
ഞാൻ അവളെ നോക്കി ഇച്ചിരി കടുപ്പത്തിലാണ് മറുപടി നൽകിയത്...വെറൊന്നുമല്ല നട്ടപുലർച്ചെ ലൈറ്റിന്റെ എന്ത് വെട്ടം ഉണ്ടെന്ന് പറഞ്ഞാലും ഇങ്ങനെ പെട്ടന്ന് മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ ആരായാലും ഒന്നും ഞെട്ടില്ലേ...
" അതിനിയാള് ഉറങ്ങാതെ കറങ്ങി നടക്കുന്നത് എൻ്റെ കുഴപ്പം ആണോ... "
അവളെന്നെ നോക്കി ഒരു കപട ദേഷ്യം മുഖത്ത് വരുത്തിയോന്ന് തോന്നി...
" ഇനി അത് പറഞ്ഞോ... അല്ല ഇയാളെന്താ കറങ്ങി നടക്കുന്നേ... "
" പിന്നെ രോഗികൾക്കുള്ള മരുന്നെല്ലാം ഇയാളുടെ മറ്റവള് വന്ന് കൊടുക്കുവോ... "
" മറ്റവള് തന്നെയാണല്ലോ ഇപ്പൊ കൊടുക്കുന്നേ... "
ഞാൻ ശബ്ദം താഴ്ത്തി ഒരു ചിരിയോടെ പറഞ്ഞു...
" എന്ത്... "
പറഞ്ഞത് വ്യക്തമാകത്തത് കൊണ്ടും എൻ്റെ വളിച്ച ചിരിയും കൂടി കണ്ടത് കൊണ്ടാകണം
💬 Comments
View all comments