Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]
നാറിയ ഞാൻ പതുകെ ആരോടെന്നില്ലാതെ പറഞ്ഞ് വേഗം താഴേക്ക് വിട്ടു...
ഡൈനിംഗ് ടേബിളിൽ അച്ഛൻ ഇരിപ്പുണ്ടായിരുന്നു...നല്ല തട്ടാ...ഞാനും അടുത്ത് പോയിരുന്നു...പുള്ളിയും എങ്ങോട്ടേക്കാണെന്നൊക്കെ ചോദിച്ചെങ്കിലും അമ്മയോട് പറഞ്ഞത് പോലെ എന്തൊക്കെയോ തള്ളിവിട്ടു കഴിപ്പ് തുടങ്ങി... അപ്പോഴാണ് അമ്മ അടുക്കളയിലേക്ക് നടന്നു പോകുന്നത്...ഞാൻ മുഖത്ത് നോക്കിയില്ലാ...എങ്ങാനും നോക്കിയാ പെട്ട്....അങ്ങനെ കഴിച്ച് കഴിഞ്ഞതും രണ്ടാളോടും നൈസായിട്ട് യാത്ര പറഞ്ഞു...ഇനി തിരിച്ചു വരുമ്പോൽ കാര്യം പോകാണ് എന്ന സത്യം മനസ്സിലാക്കികൊണ്ട്....ഞാൻ എസ്കേപ്പായി.... അവിടുന്ന് നേരെ അവളെ ഇറക്കുന്ന സ്ഥലത്തേക്ക് അത്യാവശ്യം സ്പീഡിൽ ആണ് വിട്ടത്... അതുകൊണ്ട് പെട്ടന്ന് തന്നെ എത്താൻ പറ്റി... പ്രതീക്ഷിച്ച പോലെ റോഡിൽ കാത്ത് നിൽപ്പുണ്ടായിരുന്നു കക്ഷി....
" സോറി പറഞ്ഞ 10 മിനിറ്റ് കഴിഞ്ഞ് ഒരു അരമണിക്കൂർ ആയിപ്പോയി ക്ഷമി... "
അവളുടെ അടുത്തെത്തിയതും ഞാൻ ഒരു വളിച്ച ചിരിയോടെ പറഞ്ഞു...
" വന്നല്ലോ...അത് തന്നെ അൽഭുതം.... "
അവൾ പറയുന്നതിനൊപ്പം വണ്ടിയിൽ കേറി...
" അല്ല എങ്ങോട്ടേക്കാ...അത് ചോദിക്കാൻ മറന്നു..."
" മദർ തെരേസ നഴ്സിംഗ് കോളേജ്... "
മിററിലൂടെ അവളുടെ മറുപടിയും നോക്കി നിന്ന ശബ്ദത്തേക്കാൽ എന്നെ എതിരേറ്റത് അവളുടെ സൗന്ദര്യമായിരുന്നു...കണ്ണെഴുതി ചന്ദനകുറിയൊക്കെ തൊട്ട് ഒരു കുഞ്ഞ് പൊട്ടും മൂക്കുത്തിയും അതിലേറെ കുട്ടിത്തം വിട്ട് മാറാത്ത മുഖഭാവവും....ഓ..എൻ്റെ സാറെ...ഇപ്പൊ മുന്നീന്ന് ഒരാന കുത്താൻ വന്നാ ഈസിയായി അതിന് പണിയും കഴിഞ്ഞ് പോകാം...കാരണം ഞാനതൊന്നും അറിയില്ലല്ലോ....
" ഹലോ പോന്നില്ലേ.... "
മിററിലൂടെ അവളെ നോക്കിയിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് അവളുടെ സ്വരമുയർന്നു.... അതോടെ ഞാൻ ചമ്മിയ ഭാവത്തോടെ വണ്ടി മുന്നോട്ടേക്കെടുത്തു....
" അതേ... ഒരു കാര്യം ചോദിക്കട്ടെ... "
യാത്രയിൽ തങ്ങി നിന്ന കുറച്ചു നേരത്തെ മൗനത്തിന് ചുവപ്പ് കാർഡ് നൽകാൻ ഞാൻ തീരുമാനിച്ചു...
" മ്മ്..... "
" ഇയാള് അവിടെ പരിപാടിക്ക് വല്ലതിനും ഉണ്ടോ... "
" ഇല്ല...അതെന്താ അങ്ങനെ ചോദിച്ചേ... "
" അല്ല ഇയാളുടെ ഗ്ലാമറ് കണ്ട് ചോദിച്ചു പോയതാണേ...വെറുതേയല്ല പിള്ളേര് പിന്നാലെ നടക്കുന്നേ... "
ഞാൻ ഉള്ള സത്യം കണ്ണാടിയിലൂടെ പറഞ്ഞപ്പൊ മറുപടി ഒന്നും വന്നില്ല...പക്ഷെ ആ മുഖത്ത് വന്ന
💬 Comments
View all comments