0%

Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]

ആയിട്ട് പ്രോഗ്രാം ആണ് അക്കാദമിക്ക് ഡേ നഷ്ടപ്പെടാതിരിക്കാനാ ലീവ് ഉള്ള ഡേയ്സ് പ്രോഗ്രാം വെക്കുന്നത്... "

ഇത്തവണ അവളുടെ മുഖത്ത് വന്ന നിഷ്കളങ്കത കേവലം അഭിനയത്തിന് വേണ്ടി അല്ലാ എന്നെനിക്ക് കണ്ടപ്പോൾ മനസ്സിലായി...

" ഇല്ല എനിക്ക് വേറെ പരിപാടികളുണ്ട്....സോറി... "

ഒരു പരിപാടി ഇല്ലെങ്കിലും വീട്ടിൽ വെറുതെ ചൊറിയും കുത്തി ഇരിക്കുന്നത് ആണെങ്കിലും അവളെ ചുമ്മാ കളിപ്പിക്കാം എന്ന അർത്ഥത്തിൽ ഞാൻ പറഞ്ഞു...

" പ്ലീസ്.... "

" ഇല്ലടോ...വേറെ പ്ലാൻസുണ്ട് അതാ...സോറി... "

മാക്സിമം ചിരിയടക്കി പിടിച്ചാണ് ഞാൻ പറയുന്നത്....

" ഓ ഇറ്റ്സ് ഓക്കെ...അപ്പൊ ശരി ഗുഡ് നൈറ്റ്... "

ഉള്ളിൽ നല്ല സങ്കടം ഉണ്ടെങ്കിലും പുറത്ത് ആ നിഷ്കളങ്കമാർന്ന മുഖത്ത് ഒരു വോൾട്ടേജില്ലാത്ത ചിരിയും നൽകി അവൾ തിരിഞ്ഞു നടന്നു...

" അതേ ശൂർപണകേ... രാവിലെ എപ്പാന്ന് വെച്ചാ ഒരു മിസ്സിട്ടോ...അല്ലെങ്കിൽ വേണ്ട വാട്സപ്പിൽ സമയവും തന്നെ പിക്ക് ചെയ്യേണ്ട ലൊക്കേഷനും ഇട്ടാ മതി...ഞാൻ വരാം കേട്ടോ... "

പൂറകീന്നൊരു ചെറു പുഞ്ചിരിയോടെ ഞാൻ അവളെ നോക്കി വിളിച്ചു പറഞ്ഞു...അത് കേൾക്കേണ്ട താമസം ഞെട്ടിക്കോണ്ട് തിരിഞ്ഞു നോക്കിയ അവളെ ചെറുതായി കണ്ണുകൊണ്ടുരു സൈറ്റടിച്ച് ഞാൻ ചിരിയോടെ റൂമിൻ്റെ ഉള്ളിലേക്ക് കയറി....

പിന്നെ റൂമിൽ കേറി ബാക്കി കളിയും നമ്മുടെ ചെക്കൻ ലിയോടെ നല്ല തകർപ്പൻ ഒരു ഗോളും കണ്ട് ആത്മസംതൃപ്തിയോടെ കിടന്നുറങ്ങി...പിറ്റേന്ന് ശ്രീയുടെ വിളി കേട്ടാണ് ഉറക്കം എഴുന്നേറ്റത്...പതിവ് പോലല്ല ഞായറാഴ്ച ആയോണ്ട് ഇത്തിരി വൈകിയാണ് എല്ലാവരും എഴുന്നേറ്റത്...

" എന്താടാ ഇത്ര രാവിലെ തന്നെ ഞായറാഴ്ച അല്ലേ... "

ശ്രീയുടെ

💬 Comments

View all comments