0%

Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]

കാണുമ്പോൾ ഉള്ള ബാഗ്രൗണ്ട് മ്യൂസിക് വച്ച് ഏതോ പെർഫോമൻസ് നടക്കുന്നുണ്ട്...പക്ഷെ ആ മ്യൂസിക് ഞങ്ങളുടെ നടത്തത്തിന് വേണ്ടി ഇട്ടപൊലെയായിരുന്നു...എൻ്റെ മനസ്സിലും അത് ഒരു വല്ലാത്ത കുളിരേകി...അവളാണെങ്കിൽ ഒരു പാവയെ പോലെ എന്നെ പറ്റി നടക്കുന്നുണ്ട്....

" എവിടെ നിന്റെ ഫ്രണ്ടിൻ്റെ അനിയത്തി... "

സ്റ്റേജിന് ഏകദേശം അടുത്തെത്തിയപ്പോൾ ഞാൻ അവളോട് ചോദിച്ചു.... പെട്ടെന്ന് ഏതോ സ്വപ്നത്തിൽ നിന്നും ഞെട്ടിയ പോലെ അവൾ ഫോണെടുത്ത് വിളിക്കുന്നത് കണ്ടു... ഒരഞ്ചു മിനിറ്റ് കഴിഞ്ഞ് കാണും ഒരു പെണ്ണ് നടന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു...

" കുറേ നേരായോ ദിവ്യേച്ചി വന്നിട്ട്...ഞാൻ വിളിച്ചായിരുന്നു ചേച്ചിയെ...ഭാഗ്യം ചേച്ചി വന്നലോ അടുത്ത പ്രോഗ്രം ഞങ്ങളുടേയാ.... "

അടുത്തെത്തിയതും അവൾ ദിവ്യയെ നോക്കി ഒരു ചിരിയോടെ തുരു തുരാന്ന് സംസാരിച്ചു...

" ഇല്ലെടി...ഇപ്പൊ വന്നെ ഉള്ളു...ഇതാ പറഞ്ഞതൊക്കെ ഇതിലുണ്ട്...  "

" ഓ താങ്ക്സ് ചേച്ചി...ഇതില്ലെ ഇപ്പൊ പ്രോഗ്രാം കൊളമാവുമായിരുന്നു...അല്ല ഇതാരാ... "

ദിവ്യയുടെ അടുത്ത് നിൽക്കുന്ന എന്നെ അപ്പോളാണ് അവൾ ശ്രദ്ധിച്ചത്...സലീമേട്ടൻ ചോദിച്ച പോലെ ഇത്രയും പോപ്പുലർ ആയ എന്നെ കണ്ടിട്ട് നിനക്ക് മനസ്സിലായിലേ ജാഡ തെണ്ടീന്ന് ചോദിക്കണമെന്നുണ്ട്... പക്ഷെ എൻ്റെ നാട്ടിലെ പഞ്ചായത്ത് മെമ്പർക്ക് പോലും എന്നെ അറിയില്ലാന്ന് ഓർത്തപ്പോൾ വിട്ടുകളഞ്ഞു...

"ഓ സോറി ഇത് അർജ്ജുൻ...എൻ്റെ ഫ്രണ്ടാ....അർജ്ജുൻ ഇത് ജ്യോതിക... "

അവൾ ഞങ്ങൾ രണ്ടാളേയും അങ്ങോട്ടും ഇങ്ങോട്ടും പരിചയപെടുത്തിയതോടെ പരസ്പരം ഒരു ഹായ് പറച്ചിലും നടന്നു....

" അല്ല നിങ്ങൾ ഇപ്പൊ പോവുമോ... പ്രോഗ്രാം കഴിഞ്ഞല്ലേ പോകൂള്ളൂ... "

" ഇല്ലെടി നിന്നെ ഇത് ഏൽപിക്കാൻ വേണ്ടി മാത്രം വന്നതാ...  "

" ഹേയ് അങ്ങനെ പറയല്ലേ ഞങ്ങടെ പ്രോഗ്രാം ഓക്കെ കണ്ടിട്ട് പോയികൂടെ...എന്താ അർജ്ജുനേട്ടാ... തിരക്കുണ്ടോ... "

ഇത്തവണ ചോദ്യം എന്നോടും കൂടെയായിരുന്നു...

" പ്രത്യേകിച്ച് തിരക്കൊന്നുമില്ല...താൻ പറഞ്ഞ സ്ഥിതിക്ക് കുറച്ചു നേരം ഇരിക്കാം... "

ഞാൻ അവളെ നോക്കി ഒരു ചിരിയോടെ മറുപടി പറഞ്ഞു...പക്ഷെ ഞാൻ അങ്ങനെ പറയാൻ കാരണം വേറെ ആയിരുന്നു...

" പിന്നല്ലാ...എന്നാ ഞാൻ പോയി ഇത് സെറ്റ് ചെയ്യട്ടെ....നിങ്ങളിരിക്ക്... "

ഞങ്ങളെ നോക്കി ഒരു

💬 Comments

View all comments