Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]
ഒരു ചിരിയോടെ നോക്കി നിന്ന ശേഷം ഞാൻ പുറത്തേക്കിറങ്ങി...അവിടുന്ന് നേരെ വണ്ടിയും എടുത്ത് വീട്ടിലേക്ക്... ഞായറാഴ്ച ആയോണ്ട് ഡോക്ടറും ബാങ്ക് മേനേജറും വീട്ടിൽ തന്നെയുണ്ട്...കയറിയാപാടെ മുന്നിലിരിക്കുന്ന അച്ഛനൊരു സലാം പറഞ്ഞ് ഞാൻ റൂമിലേക്ക് കയറി...അമ്മയെ കണ്ടില്ല ചിലപ്പൊ അടുക്കളയിൽ ആയിരിക്കും...റൂമിൽ എത്തിയതും എത്ര തവണ ഉറങ്ങേണ്ട ഉറങ്ങേണ്ടാന്ന് ആരൊക്കെയോ പറയും പോലെ തോന്നിയെങ്കിലും മനസ്സ് മൈരൻ കേൾക്കണ്ടേ...അതോടെ കിടക്കയിലേക്ക് ഒരൊറ്റ വീഴ്ച്ച...
പിന്നെ ബോധം വരുന്നത് തുരു തുരാന്ന് ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ്... ഉറക്കചടപ്പിൽ തന്നെ ഫോൺ എടുത്ത് ചെവിടോടടുപ്പിച്ചു...
" ഹലോ ആരാ.... "
" ഞാനാ... "
" ഏത് ഞാൻ...? എനിക്കറിയാവുന്ന ഒരു ഞാൻ ഞാനാ...ആ ഞാൻ ഇപ്പൊ ഉറങ്ങുന്നാ...പിന്നെ ഇതേത് ഞാൻ.... "
" ഞാനാ ദിവ്യ... "
മറുതലയ്ക്കൽ ദേഷ്യം വന്നപോലെ തോന്നി... ശബ്ദം ഇത്തിരി കടുപ്പത്തിൽ ആയിരിക്കുന്നു...
" ആര് ദിവ്യ ഉണ്ണിയോ... "
" ദിവ്യാ ഉണ്ണി തൻ്റെ...എടോ എന്നോട് വരും എന്ന് പറഞ്ഞ് പറ്റിച്ചതെന്തിനാ...എത്ര നേരായിട്ട് തന്നേം കാത്തിരിക്കുവാ...പറ്റില്ലെങ്കിൽ പറഞ്ഞാപോരെ... "
അന്യനിലെ വിക്രത്തിനെ പോലെ രംഗം മാറി മറിയുന്നുണ്ട്...ദേഷ്യം ഇപ്പൊ സങ്കടം പോലെ ആയി...അതോടെ എനിക്ക് കാര്യം കത്തി... പടച്ചോനെ പണി പാളിയല്ലോ...സമയം എന്തായി...ഓ 11 മണി....പെട്ട്....
" ഡോ ചെറുതായി ഒന്ന് മയങ്ങി പോയി...ഇന്നലെ കളി കണ്ടുറങ്ങിയതോണ്ടാ...ഒന്ന് ക്ഷമിക്ക്...ഒരു പത്ത് മിനിറ്റ്...ഇതാ എത്തി... "
ഞാൻ ഫോണിലൂടെ അവളെ ഒന്ന് മയപെടുത്താൻ ഒരടവിട്ടു...
" സത്യം ആണോ...അതോ അടുത്ത നമ്പറോ... "
" സത്യം താനാണേ സത്യം...ഇതാ എത്തി പോയി... "
💬 Comments
View all comments