0%

Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]

ഞാൻ ഫോണും കട്ടാക്കി...നേരെ ബാത്ത്റൂമിലേക്കൊരു ഓട്ടമായിരുന്നു...നിമിഷ നേരംകൊണ്ട് ഫ്രഷ് ആയി ഡ്രസ്സും മാറി ഒന്ന് ചെറുതായി ഒരുങ്ങി...

" അല്ല അവളെ എവിടെ ചെന്ന് പിക്ക് ചെയ്യണം...ചെലപ്പൊ വാട്സപ്പിൽ അയച്ച് കാണും... "

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞ് ഫോണെടുത്തു... വാട്സപ്പിൽ പ്രതീക്ഷിച്ച പോലെ മെസേജുണ്ട്...അവളെ സ്ഥിരം ഇറക്കുന്ന സ്ഥലം തന്നെ...നേരം വൈകിയത് കൊണ്ട് കുറേ ദേഷ്യം പിടിച്ച സ്മൈലികൾ വേറെയും... അപ്പോഴാണ് ശ്രദ്ധിച്ചത് കക്ഷീടെ നമ്പർ കണ്ടാൽ അറിയാമെങ്കിലും ഇതുവരെ സേവ് ചെയ്യ്തിട്ടില്ല...അതോടെ ശൂർപ്പണഖ മാഡം...എന്ന് സേവ് ചെയ്യ്തു... കൂട്ടത്തിൽ ഒരു കൊമ്പുള്ള സ്മൈലി...ജസ്റ്റ് ഫോർ എ രസം....പക്ഷെ സേവ് ചെയ്യ്തപാടെ അവളിട്ട ഒരു സ്റ്റാറ്റസ് കാണാൻ ഇടയായി...ഒരു പക്ഷെ അവളെന്റെ നമ്പർ നേരത്തെ സേവ് ചെയ്യ്തതു കൊണ്ടാവാം...സന്തോഷ് സുബ്രഹ്മണ്യം മൂവിയിലെ അട ടാ അട ടാ... സോങ്ങ് ആയിരുന്നു...എനിക്ക് ഇഷ്ടപ്പെട്ട സോങ്ങുകളിൽ ഒന്നായിരുന്നു അത്....

" അട ടാ.. അട ടാ.. അട ടാ...
എന്നെ ഏതോ സെയികിറായ്....
അട ടാ.. അട ടാ.. അട ടാ...
എൻ നെഞ്ചെ കൊയ്കിറായ്.... "

പെട്ടന്നെത്തെ മുഡിൽ പാട്ടും പാടി...ചെറുതായൊന്ന് ഡാൻസ് കളിച്ച് തിരിയുമ്പോൾ വാതിലിന് മുന്നിൽ അമ്മ ചപ്പാത്തി കോലും പിടിച്ച് നിൽക്കുന്നു...ശ്ശോ...ചമ്മി നാറി....കണ്ട് കാണുമോ...?

"ആടാ ടാ...കേറല്ലടാ....വരുന്നടാ...നിക്കെടാ.... "

ഞാൻ ചമ്മൽ മറക്കാൻ പാട്ടിന്റെ വരി ആലോചിച്ച് വായിൽ വന്നതെന്തൊക്കെയോ ഫോണിൽ കുടെ  പറഞ്ഞു....എന്നിട്ട് ഫോണും കീശയിലിട്ട് അമ്മയെ നോക്കി

" മ്മ്...എന്താടാ നീ പൊട്ടൻ കളിക്കുന്നേ... ആകപ്പാടെ ഒരു പരുങ്ങൽ... "

" ഏയ് ഒന്നൂല്ല്യ...അത് ഞാൻ ഫോണിൽ...ഒരു സ്ഥലം വരെ പോകാൻ

💬 Comments

View all comments