0%

Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]

എന്നെ നോക്കി അവൾ ചോദിച്ചു...

" ഡോൾഫിൻ പൊരിച്ചത് പറയട്ടെ മാഡത്തിന്... "

ഞാൻ ചുമ്മാ അവളുടെ മുഖത്ത് വിരിയുന്ന ആ കപട ദേഷ്യം കാണാൻ വേണ്ടി ഒന്ന് ചൊറിഞ്ഞു...വിച്ചാരിച്ചത് പോലെ തന്നെ ഹും എന്നവൾ ചുണ്ട്കൊട്ടി... അപ്പോഴേക്കും ഓർഡർ എടുക്കാൻ ഒരു ചേട്ടൻ വന്നു...

" രണ്ട് ചിക്കൻ ബിരിയാണി കഴിക്കാം അല്ലേ... "

ഞാൻ അവളെ നോക്കി ചോദിച്ചു...അപ്പൊ അവിടെ ഇതല്ലേടാ മരമണ്ടാ ഞാൻ നിന്നോട് ചോദിച്ചത് എന്ന കലിപ്പ് ഭാവത്തിൽ അവളും...അത് കണ്ട് ചിരി കണ്ട്രോള് ചെയ്യ്ത് പിടിച്ച് അത് തന്നെ ഓർഡർ ചെയ്യ്തു...

അങ്ങനെ അവളുടെ ആ കപട ദേഷ്യത്തോടെ ഉള്ള മുഖവും നോക്കി നിൽക്കെ അതിക സമയമൊന്നുമെടുത്തില്ല ഓർഡർ ചെയ്യ്ത ബിരിയാണി വന്നു...പിന്നെ നമ്മുക്കെന്ത് അവളുടെ മുഖം...അല്ലെങ്കിൽ തന്നെ ബിരിയാണി മുന്നിൽ കൊണ്ട് വച്ചാൽ പിന്നെ മുന്നിൽ ഐശ്വര്യ റായ് വന്നിരുന്നാലും നമ്മൾ കേരളത്തിലെ ആമ്പിള്ളേർ മൈൻ്റ് ചെയ്യില്ലല്ലോ...

അങ്ങനെ ബിരിയാണി മുഖ്യം ബിഗിലേ... എന്നാ ചിന്തയോടെ അത് പെട്ടെന്ന് തന്നെ ഉള്ളിലേക്ക് തട്ടിവിട്ടു...അവൾ പക്ഷെ മെല്ലെ മെല്ലെയാണ് കഴിച്ചത്... അതോണ്ട് അവളുടെ കഴിപ്പ് നോക്കി നിൽക്കേണ്ടി വന്നു...ഒടുക്കം കൈ കഴുകി ബിൽ കൊടുക്കാൻ നേരം ചാടി കേറി അവൾ കൊടുത്തു...

" ഡോ ഞാൻ കൊടുത്തോളാം... "

" വേണ്ട ഇന്ന് ഞാൻ വിളിച്ചിട്ട് വന്നതല്ലേ...അപ്പൊ എൻ്റെ ട്രീറ്റ്... "

അവൾ ഒരു ചിരിയോടെ മറുപടി നൽകി...

" അതല്ല ഞാൻ കഴിച്ച ഭക്ഷണത്തിന്റെ പൈസ എനിക്ക് കൈടുക്കുന്നതാ ഇഷ്ടം... "

കാര്യം ഇതൊക്കെ കേൾക്കുമ്പൊ നിങ്ങൾ കരുതും ഞാൻ ഭയങ്കരം സ്റ്റാൻ്റേർഡാന്ന്...തേങ്ങയാണ്... ചുമ്മാ ഒരു വെയിറ്റിടാൻ വേണ്ടി പറഞ്ഞതാ...അല്ലാണ്ട് പിള്ളാരോടൊക്കെ പുറത്ത് പോയാ കാണാം എൻ്റെ സ്റ്റാൻ്റേർഡ്... ഞാൻ ഉണ്ട കൊടുക്കും...

" ഓ പിന്നെ ഇയാള് കല്ല്യാണ വീട്ടിലൊക്കെ പോയി ഭക്ഷണം കഴിച്ചാൽ പൈസ കൊടുത്താണല്ലോ വരാറ്...ഒന്ന് പോ മോനെ... "

അവൾ എന്നെ നോക്കി ഒരാക്കിയ ചിരിയോടെ പറഞ്ഞ് പുറത്തേക്ക് നടന്നു... അതോടെ ഞാനൊന്ന് ചൂളി പോയി...

" അതേ നമ്മുക്ക് ആ പാർക്കിൽ കുറച്ചു

💬 Comments

View all comments