0%

Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]

ഒരുമാതിരി അവൾടെ അരഞ്ഞാണം കട്ടവനെ നോക്കുമ്പോലെ....

" അതേ ഞാനല്ലാട്ടോ ഇയാളെ ശല്ല്യം ചെയ്യുന്നേ...നേരത്തെ പോയവനാ...എന്നെ എന്തിനാ ഇങ്ങനെ ഇട്ട് ദഹിപ്പിക്കുന്നേ...?? "

ഞാൻ അവളുടെ നോട്ടത്തിൻ്റെ പന്തികേട് മനസ്സിലാക്കി ചോദിച്ചു...

" താൻ എന്താ അവനോട് പറഞ്ഞേ...!! "

നോട്ടത്തിനോ ഭാവത്തിലോ ഒരനക്കം പോലും സംഭവിക്കാതെ അവളുടെ ചുണ്ടുകൾകിടയിലൂടെ ശബ്ദം ഉയർന്നു...

" മലയാളം... എന്തേ കേട്ടിട്ട് മനസ്സിലായില്ലേ... "

ഞാൻ അവളുടെ ചോദ്യം അസ്ഥാനത്താണല്ലോന്ന് മനസ്സിലായപ്പോൾ നൈസായിട്ട് വലിയാൻ നോക്കി... ഇനി പറഞ്ഞത് അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ...നമ്മൾ അതും നോക്കണല്ലോ...ഒന്നും അലോചിക്കാതെ പിള്ളേരെ വരെ ഉണ്ടാക്കിയില്ലേ എൻ്റെ നാവ്...

" അവിടെ നിക്ക് പറഞ്ഞിട്ട് പോയാ മതി.... "

എൻ്റെ കൈയിലേക്ക് പിടിച്ച് എന്നെ വിടാതെ അവൾ ഇത്തവണ ശബ്ദം കുറച്ചുകൂടി ഉയർത്തിയാണ് സംസാരിച്ചത്...

" ഞാൻ പറഞ്ഞത് നീ കേട്ടതല്ലേ... ഇനി വീണ്ടും കേൾക്കണം എന്നുണ്ടെങ്കിൽ ആദ്യം മോളുടെ വായീന്ന് അവനോട് പറഞ്ഞ കാര്യം എന്നോട് ഒന്നുകൂടി പറ.... "

അല്ലപിന്നെ ഇത്തവണ അവക്കിട്ട് ഞാൻ നൈസായിട്ട് വച്ചു കൊടുത്തു... അതേതായാലും ഏറ്റു അവള് നിന്ന് പരുങ്ങാൻ തുടങ്ങി...എന്നെക്കാൾ മുന്നേ അവളാണല്ലോ ഓരോന്ന് വച്ച് കീറിയത്....

" അത് പിന്നെ ഞാൻ...അവനെ ഒഴിവാക്കാൻ... "

മുഖത്ത് നോക്കാതെ അവളോരോന്ന് പറഞ്ഞ് വിക്കുന്നത് കണ്ട് സത്യം പറഞ്ഞാൽ ചിരിവന്നെങ്കിലും ആ സാധനം പിടിച്ച് കടിക്കും എന്നോർത്തപ്പോൾ അടക്കിവച്ചു...

" എന്നാ പിന്നെ ഞാൻ തന്നെ രക്ഷിക്കാൻ വേണ്ടി പറഞ്ഞു...അത്രേള്ളൂ...അതിനിപ്പൊ എന്താ... "

ഞാൻ അവളോട് കാര്യം പറഞ്ഞ് ഒരു ചിരിയും മുഖത്ത് ഫിറ്റാക്കി തിരിഞ്ഞു നടക്കാൻ

💬 Comments

View all comments