Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]
തുടങ്ങി...
" ഓ... താങ്ക്സ്... "
തിരിഞ്ഞു നടന്ന എൻ്റൊപ്പം അവളും കൂടി...
" ഓ വരവ് വച്ചിരിക്കുന്നു... എന്നാലും തനിക്കാ ചെറുക്കനെ നോക്കി കൂടെ...പിണക്കണ്ടായിരുന്നു... "
എൻ്റെ ഉള്ളിലെ ചൊറിയൻ ചുമ്മാ അവളെ കാണുമ്പോൾ തലപൊക്കുന്നുണ്ട്....കൂട്ടത്തിൽ അവളുടെ മനസ്സിലിരിപ്പും അറിയാലോ...
" ആണോ...എന്നാ തനിക്കങ്ങ് കെട്ടികൂടെ... "
എൻ്റെ ചോദ്യം കക്ഷിക്ക് ദഹിച്ചില്ലാന്ന് തോന്നുന്നു...ഇപ്പൊ എന്നെ കുഴിയിലേക്കെടുക്കും എന്നർത്ഥത്തിൽ നോക്കുന്നുണ്ട്...
" അതിന് ഞാൻ മറ്റേതല്ലലോ...! വല്ല പെണ്ണുമായിരുന്നേൽ ഒരു കൈ നോക്കായിരുന്നു... "
" കൈ മാത്രമാക്കണ്ട കാലും കൂടി നോക്കിക്കോ... "
" എന്നാ പിന്നെ കാലും മാത്രമാക്കണ്ട..
വേറെ വല്ലതും കൂടി നോക്കാമല്ലേ... "
ഞാൻ നടക്കുന്നതിനിടയിൽ ഒരു വെടക്ക് ചിരിയോടെ അവളെ നോക്കി പറഞ്ഞു...സംഭവം ഡബിൾ മീനിംഗ് ഇട്ട് പറഞ്ഞതാന്ന് അവൾക്ക് മനസ്സിലായി...അതോടെ കൈയ്യിലിരുന്ന ഭാഗെടുത്ത് എന്നെ ചുമ്മാ തല്ലാൻ തുടങ്ങി...
" അതേ ഞാൻ കണ്ണും മൂക്കും ഒക്കെയാണ് ഉദ്ദേശിച്ചെ... വിട് ആൾക്കാര് കാണും... "
ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു...പക്ഷെ എവിടുന്ന്...
" ദിവ്യാ...താൻ ഇവിടെ കെടന്ന് കുട്ടികളി കളിച്ചോ...നേരത്തേം കാലത്തേം ജോലിക്കൊന്നും കയറേണ്ടാ കുട്ടീ.... "
പെട്ടന്ന് അടുത്തൂടെ പോയ ഒരു നേഴ്സ് ആണെന്ന് തോന്നുന്നു അൽപ്പം പ്രായമുണ്ട്...ഞങ്ങളെ നോക്കി പറഞ്ഞു...അതോടെ അവൾ പെട്ടെന്ന് എന്നിൽ നിന്നും മാറി നിന്നു...
" സോറി മാഡം...ഞാൻ വരുവാ... "
അവളെന്നെ ദഹിപ്പിക്കാൻ എന്നോണം പാളി നോക്കിയതിന് ശേഷം അവരോടൊപ്പം നീങ്ങി...പിന്നേ... ഇവളുടെ നോട്ടം കണ്ടാ തോന്നും ഞാനാണ് ഇവളുടെ പിന്നാലെ നടക്കുന്നവനെ ഇവിടെ വിളിച്ച്
💬 Comments
View all comments