Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]
വരുത്തിയതെന്നും...ഇവിടെ വഴി തടഞ്ഞ് നിന്നോരോ കുട്ടികളി കാണിച്ചതുമെന്ന്....ഇങ്ങനൊരു സാധനം...
അവളുടെ പോക്ക് കണ്ട് മുഖത്തേക്ക് വന്ന ചിരിയോടെ തന്നെ ഞാൻ റൂമിലേക്ക് വിട്ടു...
" എന്താടാ കിണിച്ചോണ്ട് വരുന്നെ...വല്ലതും കളഞ്ഞ് കിട്ടിയോ... "
റൂമിലേക്ക് കയറിയതും ശ്രീയുടെ വക ഒരു കമന്റ്...
" ആടാ നിൻ്റെ കളഞ്ഞുപോയ അണ്ടി കിട്ടിട്ടുണ്ട്...ഞാൻ റിസപ്ഷനിൽ ഏൽപ്പിച്ചു... യഥാർത്ഥ ഉടമസ്ഥൻ വന്നാലേ തിരിച്ച് കൊടുക്കും പോലും...ചെന്ന് വാങ്ങിക്കോ... "
ഞാൻ എനിക്കിട്ട് കുത്തിയവനെ തിരിച്ചും കുത്തിയതിന് ശേഷം അകത്തേക്ക് കയറി...
"കിട്ടിയില്ല... ചോദിച്ചു വാങ്ങിച്ചു... "
പിള്ളാരെല്ലാരും കൂട്ടച്ചിരി ചിരിക്കുമ്പോൾ അഭി ശ്രീയെ നോക്കി പറഞ്ഞു...അതോടെ അവൻ സൈഡായി...
" അല്ലളിയാ...അതവൻ്റെ അണ്ടിയാണെന്ന് നിനക്കെങ്ങനെ മനസ്സിലായി.... "
ഇത് താണ്ടാ കൂട്ടുകാർ...ഒരുത്തൻ സൈഡായപ്പോൾ അടുത്തവൻ്റെ പെടലിക്ക് എന്നോണം അതുവിൻ്റെ വക എനിക്കിട്ട് കിട്ടി.... അതിനവനെ എടാ തൊരപ്പാ.... എന്നർത്ഥത്തിൽ ഞാൻ നോക്കിയപ്പൊ നോക്കണ്ടടാ ഉണ്ണീ ഇത് ഞാനല്ലാ.... എന്നർത്ഥത്തിൽ അവനും...
അങ്ങനെ കളിയും ചിരിയുമായി സമയം തള്ളിനീക്കി ഭക്ഷണവും കഴിച്ചിരിക്കുമ്പോൾ സൂര്യയുടെ ഫോൺ വന്നപ്പോൾ ഞാൻ പുറത്തേക്കിറങ്ങി...
" എന്താ മണവാളൻ തെണ്ടി... "
" ഡാ മൈരെ ഊതല്ലേ...നാളെ എന്താ പരിപാടിന്ന് പറ... "
" നാളെ രാവിലെ പ്രധാനമന്ത്രിയുമായിട്ട് ഒരു കോളുണ്ട്...അതിന് ശേഷം ഒന്ന് മുഖ്യമന്ത്രിയെ കാണണം നമ്മുടെ തലശ്ശേരി കടൽപാലം ഒന്ന് സെറ്റാക്കാൻ പറയാൻ...അങ്ങനെ അല്ലറെ ചില്ലറെ യൂഷ്വൽ വർക്ക്സ് എന്താടാ... "
ഞാൻ അവനെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...പക്ഷെ പിന്നെ ഫോണിലൂടെ കുറച്ചു നേരം അക്ഷരം തെറ്റാത്ത സംസ്കൃതപദങ്ങൾ സൂര്യയിൽ നിന്നും ഞാൻ കേട്ടു....ഹോ നല്ല
💬 Comments
View all comments