Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]
രസമുണ്ടായിരുന്നു...!!ചെവി നാളെ ഒന്ന് ക്ലീനാക്കണം...
" കാര്യം പറയുമ്പൊ അവൻ തമാശിക്കുന്നു...വെച്ചിട് പോടേയ്.... "
അവൻ കലിപ്പായീന്ന് തോന്നുന്നു...
" ഡോ അയിനിയാള് ഒന്നും പറഞ്ഞില്ലല്ലോ...കാര്യം പറ...ഞാൻ ചുമ്മാ ഒന്ന് തമാശിച്ചതല്ലേ...നാളെ കോളേജ് പോണം അത്രന്നെ... "
" തമാശാ നിൻ്റണ്ടി.....എടാ പൊട്ടാ നാളെ സെക്കൻ്റ് സാറ്റർഡേ ആ...അതല്ലേ ഞാൻ വിളിച്ചേ... "
അവൻ ഫോണിൽ കൂടെ ചീറി...
" എൻ്റമോ...ഞാൻ അറിഞ്ഞില്ല....മതി എനിക്ക് എന്നാൽ ഒരു പ്ലാനുമില്ല നീ പറ... "
" ഹാ എന്നാ എൻ്റൊപ്പം ഒരു സ്ഥലം വരെ വരുമോ... "
" എവിടാ എൻ്റെ വേറെ വല്ല മിസ്സുമാരേം പെണ്ണ് കാണാൻ ആണോ... "
" അല്ല നിൻ്റച്ചനെ പെണ്ണ് കാണിക്കാൻ....കളിക്കാതെ വരാൻ പറ്റുമേൽ അത് പറ നാറി.. അല്ലേൽ വച്ചിട്ട് പോ... "
അവനെൻ്റെ ഊതലുകൾ തീരെ പിടിക്കുന്നില്ലാന്ന് തോന്നുന്നു...കാര്യായിട്ട് എവിടെയോ പോകാനുണ്ട്... അതാ ഈ പരവേശം...
" എൻ്റെടാ നിന്ന് തെളക്കാതെ...എനിക്കൊരു പരിപാടിയുമില്ല...ഞാൻ വരാം മോനെ ദിനേശാ...നീ സമാധാനപെട്... "
ഞാൻ അവനെ എനിയും ഊതിയാൽ ഇവിടെ വന്നടിക്കും എന്ന് തോന്നിയപ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു...
" ഹാ അത് കേട്ടാ മതി... "
എൻ്റെ വായീന്ന് ഓക്കെയാണെന്ന് കേട്ടതും തെണ്ടി ഫോൺ വെച്ചു...തിരിഞ്ഞ് റൂമിൽ കേറാൻ നോക്കിയതും നമ്മുടെ കഥാനായിക വരുന്നു...എന്നാ പിന്നെ ഒന്ന് ചൊറിയാം എന്നെൻ്റെ മനസ്സും... അതോടെ എന്നേയും കടന്ന് പോകാൻ നോക്കിയ അവളുടെ മുന്നിലേക്ക് ഞാൻ വട്ടം നിന്നു....
" അല്ല ഇതാര്...ആരെ തല്ലാൻ പോകുവാ... "
" തൻ്റമ്മാവനെ...വഴീന്ന് മാറ്... മനുഷ്യനെ നാണം
💬 Comments
View all comments