0%

Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]

അതുകൊണ്ട് തന്നെ ഇടയ്ക്ക് ചില വണ്ടികളുമായി നൂലിന് മിസ്സായി പോയിട്ടുണ്ട്...അവരൊക്കെ വെടിപ്പായി തന്തയ്ക്കും വിളിച്ചു...അച്ഛന് നല്ല റീച്ചായിരുന്നു ഇന്ന്....അങ്ങനെ കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം അവൾ പറഞ്ഞ കോളേജിന് മുന്നിൽ എത്തി...അവളേയും ഇറക്കി വണ്ടിയും പാർക്ക് ചെയ്യ്തു ഞാൻ അവിടെ നിന്നു...

" താൻ പോയിട്ട് വാ ഞാൻ ഇവിടെ നിൽക്കാം... "

ഞാൻ അവളെ നോക്കി ഒരു ചിരിയോടെ പറഞ്ഞു

" അത് വേണ്ട...ഇവിടെന്തിനാ...അങ്ങോട്ടേക്ക് പോവാം... "

" ഹേയ് താൻ പെട്ടന്ന് കൊടുത്ത് വാടോ... ഞാനിവിടുണ്ട്... "

" എന്നാലും... "

" ഒരെന്നാലുമില്ല...ചെല്ല്...എന്നിട്ട് പെട്ടന്ന് വാ... "

അതോടെ അവൾ കൈയ്യിലെ കവറുമെടുത്ത് ഉള്ളിലേക്ക് കയറി...പക്ഷെ കുറച്ചു മുന്നോട്ടെത്തിയപ്പോൾ തിരിഞ്ഞെന്നെ നോക്കിയത് കണ്ടു... ഞാൻ എന്താണെന്നർത്ഥത്തിൽ നോക്കുമ്പോൾ മറ്റവനും കുറച്ചു പിള്ളേരും അവിടെ നിൽക്കുന്നത് കണ്ടു...അതോടെ ഞാൻ ഉള്ളിലേക്ക് കയറി....ഇനി പെണ്ണ് പേടിച്ചിരിക്കണ്ടാ...

" നടക്ക് പേടിക്കണ്ടാ.... "

അവളുടെ അടുത്തെത്തിയതും ഞാൻ പറഞ്ഞു...അതോടെ അവളുടെ മുഖത്തൊരു നിലവിളക്ക് കത്തിച്ച പോലുള്ള പ്രകാശമായിരുന്നു...

" തൻ്റെ കാമുകന് ഞാൻ തന്നോട് നടക്കുന്നത് പിടിക്കുന്നില്ല എന്ന് തോന്നുന്നല്ലോ... ഇങ്ങോട്ട് തന്നെയാണലോ നോട്ടം... "

ചുമ്മാ ഒപ്പം നടക്കുമ്പോൽ അവൻ്റെ നോട്ടം കണ്ട് ഞാൻ അവളെ ചെറുതായൊന്നു ചൊറിഞ്ഞു...

" ദേ വേണ്ടാട്ടോ...അവനെന്റെ ആരുമല്ല....എനിക്ക് ദേഷ്യം വരുവേ... "

അവളെന്നെ നോക്കി ഒരു കപട ദേഷ്യം മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു...

" ചൂടാവല്ലെ മോളെ...അവൻ്റെ നോട്ടം കണ്ട് പറഞ്ഞതല്ലേ...എന്നാ പിന്നെ അവനെ ഒന്ന് വട്ട് പിടിപ്പിക്കാം അല്ലേ... താൻ കൂടെ നിക്കുമോ... "

"

💬 Comments

View all comments