0%

Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]

എന്തിന്.... "

" ഇപ്പൊ ശരിയാക്കിത്തരാം... "

ഒപ്പം നടക്കുന്ന അവളുടെ ഷോൾഡറിന് മേലെ കൂടി കൈ ഇട്ട് അവളെ എന്നോട് ചേർത്ത് നിർത്തി...ഒരു നിമിഷം മിന്നലേറ്റ പോലെ ഞെട്ടിയ അവൾ എന്നെ നോക്കിയതും

"വാ... നടക്ക്.... "

ഞാൻ അവളെ ചേർത്തുപിടിച്ച് നടക്കാൻ തുടങ്ങി...മുന്നിൽ സ്റ്റേജിൽ നിന്ന് മിന്നാലെ മൂവിയിലെ മഴയത്ത് മാധവൻ നടിയെ കാണുമ്പോൾ ഉള്ള ബാഗ്രൗണ്ട് മ്യൂസിക് വച്ച് ഏതോ പെർഫോമൻസ് നടക്കുന്നുണ്ട്...പക്ഷെ ആ മ്യൂസിക് ഞങ്ങളുടെ നടത്തത്തിന് വേണ്ടി ഇട്ടപൊലെയായിരുന്നു...എൻ്റെ മനസ്സിലും അത് ഒരു വല്ലാത്ത കുളിരേകി...അവളാണെങ്കിൽ ഒരു പാവയെ പോലെ എന്നെ പറ്റി നടക്കുന്നുണ്ട്....

" എവിടെ നിന്റെ ഫ്രണ്ടിൻ്റെ അനിയത്തി... "

സ്റ്റേജിന് ഏകദേശം അടുത്തെത്തിയപ്പോൾ ഞാൻ അവളോട് ചോദിച്ചു.... പെട്ടെന്ന് ഏതോ സ്വപ്നത്തിൽ നിന്നും ഞെട്ടിയ പോലെ അവൾ ഫോണെടുത്ത് വിളിക്കുന്നത് കണ്ടു... ഒരഞ്ചു മിനിറ്റ് കഴിഞ്ഞ് കാണും ഒരു പെണ്ണ് നടന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു...

" കുറേ നേരായോ ദിവ്യേച്ചി വന്നിട്ട്...ഞാൻ വിളിച്ചായിരുന്നു ചേച്ചിയെ...ഭാഗ്യം ചേച്ചി വന്നലോ അടുത്ത പ്രോഗ്രം ഞങ്ങളുടേയാ.... "

അടുത്തെത്തിയതും അവൾ ദിവ്യയെ നോക്കി ഒരു ചിരിയോടെ തുരു തുരാന്ന് സംസാരിച്ചു...

" ഇല്ലെടി...ഇപ്പൊ വന്നെ ഉള്ളു...ഇതാ പറഞ്ഞതൊക്കെ ഇതിലുണ്ട്...  "

" ഓ താങ്ക്സ് ചേച്ചി...ഇതില്ലെ ഇപ്പൊ പ്രോഗ്രാം കൊളമാവുമായിരുന്നു...അല്ല ഇതാരാ... "

ദിവ്യയുടെ അടുത്ത് നിൽക്കുന്ന എന്നെ അപ്പോളാണ് അവൾ ശ്രദ്ധിച്ചത്...സലീമേട്ടൻ ചോദിച്ച പോലെ ഇത്രയും പോപ്പുലർ ആയ എന്നെ കണ്ടിട്ട് നിനക്ക് മനസ്സിലായിലേ ജാഡ തെണ്ടീന്ന് ചോദിക്കണമെന്നുണ്ട്... പക്ഷെ എൻ്റെ നാട്ടിലെ പഞ്ചായത്ത് മെമ്പർക്ക് പോലും

💬 Comments

View all comments