Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]
എന്നെ അറിയില്ലാന്ന് ഓർത്തപ്പോൾ വിട്ടുകളഞ്ഞു...
"ഓ സോറി ഇത് അർജ്ജുൻ...എൻ്റെ ഫ്രണ്ടാ....അർജ്ജുൻ ഇത് ജ്യോതിക... "
അവൾ ഞങ്ങൾ രണ്ടാളേയും അങ്ങോട്ടും ഇങ്ങോട്ടും പരിചയപെടുത്തിയതോടെ പരസ്പരം ഒരു ഹായ് പറച്ചിലും നടന്നു....
" അല്ല നിങ്ങൾ ഇപ്പൊ പോവുമോ... പ്രോഗ്രാം കഴിഞ്ഞല്ലേ പോകൂള്ളൂ... "
" ഇല്ലെടി നിന്നെ ഇത് ഏൽപിക്കാൻ വേണ്ടി മാത്രം വന്നതാ... "
" ഹേയ് അങ്ങനെ പറയല്ലേ ഞങ്ങടെ പ്രോഗ്രാം ഓക്കെ കണ്ടിട്ട് പോയികൂടെ...എന്താ അർജ്ജുനേട്ടാ... തിരക്കുണ്ടോ... "
ഇത്തവണ ചോദ്യം എന്നോടും കൂടെയായിരുന്നു...
" പ്രത്യേകിച്ച് തിരക്കൊന്നുമില്ല...താൻ പറഞ്ഞ സ്ഥിതിക്ക് കുറച്ചു നേരം ഇരിക്കാം... "
ഞാൻ അവളെ നോക്കി ഒരു ചിരിയോടെ മറുപടി പറഞ്ഞു...പക്ഷെ ഞാൻ അങ്ങനെ പറയാൻ കാരണം വേറെ ആയിരുന്നു...
" പിന്നല്ലാ...എന്നാ ഞാൻ പോയി ഇത് സെറ്റ് ചെയ്യട്ടെ....നിങ്ങളിരിക്ക്... "
ഞങ്ങളെ നോക്കി ഒരു പുഞ്ചിരി കൂടി നൽകിയ ശേഷം അവൾ കവറുമെടുത്ത് വന്ന വഴിക്ക് കോളേജിന്റെ ഉള്ളിലേക്ക് കയറി...
" അല്ല ശരിക്കും തിരക്കില്ലേ...നമ്മുക്ക് പോവായിരുന്നു... "
ജ്യോതിക പോയതും ദിവ്യ എന്നോട് ചോദിച്ചു
" എനിക്കും വല്ല്യ താൽപര്യം ഉണ്ടായിട്ടല്ല...പക്ഷെ താൻ ഇവിടിരിക്ക് പണിയുണ്ട്... "
ഞാൻ വേദിയിലുള്ള കസേരയിൽ ഇരുന്നതിന് ശേഷം തൊട്ടടുത്ത കസേര അവൾക്ക് ചൂണ്ടിക്കാണിച്ചു...അവളവിടെ ഇരുന്നു...
" എന്താ...കാര്യം... "
" താൻ നമ്മുടെ തൊട്ട് വലത്ത് ഭാഗത്തെ റോ നോക്ക് മറ്റവനും അവൻ്റെ പിള്ളാരും ഉണ്ട് കുറേ നേരായി എന്നെ ഇട്ട് ദഹിപ്പിക്കുന്നു...എന്നാ പിന്നെ രണ്ടിലൊന്നറിയാലോ... "
ഞാൻ വളരെ കൂളായി അവളോട് കാര്യം പറഞ്ഞു...പക്ഷെ
💬 Comments
View all comments