0%

Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]

"

" വേണ്ട ഇന്ന് ഞാൻ വിളിച്ചിട്ട് വന്നതല്ലേ...അപ്പൊ എൻ്റെ ട്രീറ്റ്... "

അവൾ ഒരു ചിരിയോടെ മറുപടി നൽകി...

" അതല്ല ഞാൻ കഴിച്ച ഭക്ഷണത്തിന്റെ പൈസ എനിക്ക് കൈടുക്കുന്നതാ ഇഷ്ടം... "

കാര്യം ഇതൊക്കെ കേൾക്കുമ്പൊ നിങ്ങൾ കരുതും ഞാൻ ഭയങ്കരം സ്റ്റാൻ്റേർഡാന്ന്...തേങ്ങയാണ്... ചുമ്മാ ഒരു വെയിറ്റിടാൻ വേണ്ടി പറഞ്ഞതാ...അല്ലാണ്ട് പിള്ളാരോടൊക്കെ പുറത്ത് പോയാ കാണാം എൻ്റെ സ്റ്റാൻ്റേർഡ്... ഞാൻ ഉണ്ട കൊടുക്കും...

" ഓ പിന്നെ ഇയാള് കല്ല്യാണ വീട്ടിലൊക്കെ പോയി ഭക്ഷണം കഴിച്ചാൽ പൈസ കൊടുത്താണല്ലോ വരാറ്...ഒന്ന് പോ മോനെ... "

അവൾ എന്നെ നോക്കി ഒരാക്കിയ ചിരിയോടെ പറഞ്ഞ് പുറത്തേക്ക് നടന്നു... അതോടെ ഞാനൊന്ന് ചൂളി പോയി...

" അതേ നമ്മുക്ക് ആ പാർക്കിൽ കുറച്ചു നേരം ചെന്നിരുന്നാലോ... "

പുറത്തെത്തിയ അവൾ തൊട്ട് മുന്നിലുള്ള പാർക്ക് കണ്ട് ചോദിച്ചു...അതിന് ഞാൻ തലയാട്ടേണ്ട താമസം അവൾ ഒരൊറ്റ പോക്ക്...

" അതേ ഞാനും ഇയാൾടെ ഒപ്പം വന്നതാണ് കേട്ടോ... "

പുറകീന്ന് ഞാൻ വിളിച്ചു പറയുന്നത് കേട്ട് ഒന്ന് കുലുങ്ങി ചിരിക്കുക അല്ലാതെ മറുപടി ഒന്നും പറയാതെ അവൾ റോഡ് കടന്ന് പാർക്കിലേക്ക് കയറി...പുറകെ ഞാനും...

ഉള്ളിലേക്ക് കയറി അവളുടെ അടുത്തായി കടലിനേയും നോക്കി ഒരു ബെഞ്ചിലിരുന്നു...അവളപ്പോഴും ആദ്യമായി കടൽ കാണുന്ന കുഞ്ഞ് കുട്ടിയെ പോലെ അത് ആസ്വദിക്കുവായിരുന്നു...

" താങ്ക്യൂ അർജ്ജുൻ... താങ്ക്യൂ സോ മച്ച്... "

കടലിനെ നോക്കിയിരുന്ന ഞാൻ പെട്ടന്ന് അവളുടെ മുഖത്തേക്ക് എന്തിനെന്നർത്ഥത്തിൽ നോക്കി...

" ഞാൻ തന്നെ ഒരുപാട് ശല്ല്യം ചെയ്യ്ത ഒരാളാണെങ്കിൽ

💬 Comments

View all comments