Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]
കൂടി ഒരുപാട് സമയങ്ങളിൽ താൻ എന്നെ ഹെൽപ്പ് ചെയ്യ്തിട്ടുണ്ട്... "
അവളൊരു ചിരിയോടെ എന്നെ നോക്കി അത് പറഞ്ഞപ്പോൾ തിരിച്ചൊരു മറുപടി കൊടുക്കാൻ പോലും എൻ്റെ മനസ്സ് ഒരു നിമിഷം മടിച്ചു..ആ മുഖത്തിന്റെ സൗന്ദര്യത്തിന് മുന്നിൽ...
" ഏയ് അങ്ങനൊന്നും ഇല്ലടോ...താനും അങ്ങനൊക്കെ തന്നെയല്ലേ...പിന്നെ ഇയാളെ ഞാനും എപ്പോഴും ശല്ല്യം ചെയ്യാറുണ്ടല്ലോ.... "
ഞാൻ ഒരു ചിരി മുഖത്ത് ഫിറ്റാക്കി അവൾക്ക് മറുപടി നൽകി...അതിനവൾ തിരിച്ചും ഒരു പുഞ്ചിരി നൽകി...
" സത്യം പറഞ്ഞാൽ വെറുതെ അല്ലടോ നിന്നെ അറിയാവുന്നവർ ഓക്കെ നിന്നെ ഒരുപാട് ഇഷ്ടപെടുന്നേ... നിൻ്റെ ഈ സ്വഭാവവും ആ കുട്ടിത്തവും ഓക്കെ കൊണ്ടാ... "
" ഏയ് അങ്ങനൊന്നൂല്ല്യ... "
" സത്യം ആണെടോ...എന്തിന് എൻ്റെ അമ്മയ്ക്ക് പോലും എന്നെകാളേറെ നിന്നെ ഇഷ്ട്ടമാണെന്ന് എനിക്ക് തോന്നിട്ടുണ്ട്... പിന്നെ ശ്രദ്ധയ്ക്കും ഒക്കെ ഇയാളെ കഴിഞ്ഞേ ഉള്ളു വേറാരും... "
എന്നെ തന്നെ നോക്കി നിന്ന അവളുടെ മുഖത്ത് നോക്കി അത് പറയുമ്പോൾ ആ മുഖത്ത് സന്തോഷത്താൽ വിരിയുന്ന പുഞ്ചിരി മാത്രം കണ്ടാ മതി ഏത് ദുർവാസാവും വീഴാൻ...അവൾക്കാ വാക്കുകൾ അത്രമേൽ ഫീൽ ആയിക്കാണണം...
" പിന്നേ...ചിലപ്പോഴൊക്കെ എനിക്കും... "
ഇത്തവണ അവളുടെ മുഖത്തിന് പകരം കടല് നോക്കിയാണ് ഞാൻ പറഞ്ഞത്...കാരണം ആ മുഖത്ത് വിരിയുന്ന ഭാവം അത് ഏത് തന്നെ ആയാലും എനിക്ക് താങ്ങാൻ സാധിക്കുമായിരുന്നില്ല....
തുടരും....
💬 Comments
View all comments