Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
" ഒരു പ്രശ്നവുമില്ലാണ്ട് മിസ്സ് എന്നെ കാണാൻ വരുവോ...പ്ലീസൊന്ന് പറ...അത് കഴിഞ്ഞ് വേണേൽ മിസ്സ് കണ്ടത് വെച്ച് ഞങ്ങളെ കംപ്ലൈന്റ് ചെയ്യ്തോ... പ്ലീസ് എനിയെങ്കിലും ഒന്ന് പറ... "
ഞാൻ സങ്കടത്തോടെ മിസ്സിനെ നോക്കി പറഞ്ഞു....
" എന്തിന് എനിക്കൊരു പരാതിയുമില്ല... ഇതുപോലെ കള്ളും കുടിച്ച് അപ്പുറത്ത് നിന്ന് കുറേ അവന്മാർ മോശമായി പെരുമാറിയത് തൻ്റെ ചേട്ടനോട് വിഷമത്തിൽ പറഞ്ഞു പോയി...അപ്പോൾ അവനാ പറഞ്ഞത് പണ്ടത്തെ പോലെ അല്ലല്ലോ ഇപ്പൊ തനിക്കവിടെ ഒരനിയൻ ഇല്ലേ അവനോട് ചെന്ന് പറയാൻ.... "
മിസ്സിൻ്റെ വാക്കുകൾ എൻ്റെ ഹൃദയത്തിൽ ആയിരുന്നു വന്നു പതിച്ചത്...
" അത്രയും മോശമായി ആ ജിതിനും മറ്റും പെരുമാറിയത് കൊണ്ടാ ഞാൻ വന്ന് പറയാമെന്ന് കരുതിയത്...കംപ്ലൈൻ്റ് ചെയ്യ്താൽ കൊല്ലും എന്ന ഭീഷണിയും...അതാ സങ്കടം സഹിക്കാൻ വയ്യാതെ ഇവിടെ വന്നെ അപ്പൊ അവിടെ പോലെ തന്നെ ഇവിടേം...ഇതി കൂടുതൽ ഞാൻ ഇനി എന്ത് പറയാനാ... "
മിസ്സ് കണ്ണിൽ നിന്ന് വന്ന കണ്ണുനീർ തുടച്ച് കൊണ്ട് പറഞ്ഞപ്പോൾ ഞാൻ ആ പഴയ അർജ്ജുനിലേക്ക് എത്തിപ്പെട്ടിരുന്നു...ഉള്ളിലാകെ കോപത്താൽ എരിയാൻ തുടങ്ങി...കുടിച്ച ലഹരി പോലും എന്നിൽ ക്രോധത്തിൻ്റെ തീവ്രതയായി മാറി...
" മിസ്സ് വാ... "
ഞാൻ കത്തുന്ന ദേഷ്യത്തോടെ മിസ്സിനെ നോക്കി പറഞ്ഞു...പക്ഷെ പുള്ളിക്കാരി അത് വക വെക്കാതെ കണ്ണും ഒപ്പി എന്നെ കടന്ന് പോകാൻ ഒരുങ്ങി...
" ചേട്ടത്തി............. "
എൻ്റെ ശബ്ദം അവിടെ ആകെ നിറഞ്ഞു...ദേഷ്യത്താൽ ചെറുതായി ചുവന്ന കണ്ണുകളോടെ ഞാൻ ആ കൈകളിലേക്ക് പിടിച്ചു...എൻ്റെ വിളിയും ദേഷ്യവും കണ്ട് ആര്യമിസ്സ് അഥവാ എൻ്റെ ചേട്ടത്തി
💬 Comments
View all comments