Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
അതിനെന്തിനാടാ നിനക്കിത്ര മടി...എന്തോ ചുറ്റികളി ഉണ്ടല്ലോ... "
ചേട്ടത്തി ഒരാക്കിയ ചിരിയോടെ ചോദിച്ചു...
" ചേട്ടത്തി വിചാരിക്കും പോലല്ല... "
ഞാൻ പിന്നെ മറച്ചു വെക്കാതെ കാര്യം അങ്ങ് പറഞ്ഞു...
" അപ്പൊ അതാണ് ഈ മുഖത്തൊരു ഇഷ്ട്ടകേട് കണ്ടത്...അല്ല അതെന്താ നിനക്ക് വേറെ വല്ലവരോടും പ്രേമമാണോ... "
ഇത്തവണ വീണ്ടും ഒരു കള്ളനോട്ടത്തോടെയാണ് ചേട്ടത്തി ചോദിച്ചത്...അത് കേട്ടതും ഞാൻ ഒന്ന് പതറി...അപ്പൊ എന്തോ എൻ്റെ മനസ്സിലേക്ക് അവളുടെ മുഖം ആയിരുന്നു വന്നത്...ദിവ്യയുടെ...
" ഏയ്...അങ്ങനെ...അങ്ങനൊന്നൂല്ല്യ.... "
വിക്കി വിക്കി ഞാൻ ചേട്ടത്തിയെ നോക്കി പറഞ്ഞു...അത് പുള്ളിക്കാരി നല്ലോണം ശ്രദ്ധിച്ചിട്ടുണ്ട്...
" ആഹാ...എന്നാ ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ... "
ചേട്ടത്തിയുടെ ചോദ്യം കേട്ടതും ഞാൻ വീണ്ടും ഒന്ന് പതറി...ഇനി ദിവ്യയുടെ കാര്യം വല്ലതും ഇവർക്ക് ഡൗട്ടുണ്ടോ...
" ഹേ എന്താ ചേട്ടത്തി... "
ഞാൻ ഒരു പരുങ്ങലോടെ കാര്യം തിരക്കി...
" അല്ലെങ്കിൽ വേണ്ടാ... കുറച്ചു കഴിയട്ടെ... അത് വിട്ടേക്ക്... "
ചേട്ടത്തി പെട്ടെന്ന് എന്തോ ഓർത്തെന്നപോലെ പറഞ്ഞു...അത് കൂടി കണ്ടപ്പൊ എൻ്റെ ടെൻഷൻ കൂടി...
" അല്ല അതു പോട്ടെ നിനക്ക് ആതിരയുടെ ശല്ല്യം നിർത്തണോ... "
പുള്ളിക്കാരി ചോദ്യം ഭാവത്തിൽ പുരികം ഉയർത്തി...ഞാൻ അതിന് യാന്ത്രികമായി അതേയെന്ന് തലയാട്ടി...
" മ്മ്...ഒരു പണിയുണ്ട്...നീ ഒരു ഉച്ചയ്ക്ക് ഒരു മണിയോടെ അവളോട് കോളേജ് ഗ്രൗണ്ടിനടുത്ത് വരാൻ പറ... "
ചേട്ടത്തി ഒരു ചിരിയോടെ പറഞ്ഞു...പക്ഷെ എനിക്കൊരു തേങ്ങയും മനസ്സിലായില്ല...
" എന്തിന്...?? "
ഞാൻ എൻ്റെ സംശയം ഉന്നയിച്ചു...ഒന്നാമത് എനിക്കവളെ കാണാൻ താൽപര്യവും ഇല്ലായിരുന്നു...
" നീ പറയുന്നത് കേട്ടാൽ മതി... മിക്കവാറും ഇന്നത്തോടെ ഞാൻ അത് നിർത്തി തരാം... "
ചേട്ടത്തിയുടെ വായിൽ നിന്നത് കേട്ടപ്പൊ ഒരു വശപിശക് തോന്നിയെങ്കിലും ഞാൻ സമ്മതിച്ചു...കാരണം ആ മാരണം എങ്ങനേലും ഒന്ന് തലേന്ന് ഒഴിഞ്ഞാ മതിയ്ന്നാണല്ലോ എനിക്ക്...
" ഹാ ഞാൻ നന്ദുവേം കൂട്ടി വരാം... "
ഞാൻ സമ്മതിച്ചു....അപ്പോഴും പ്ലാൻ എന്താന്ന് പുള്ളിക്കാരി പറഞ്ഞു തന്നില്ല കേട്ടോ...
" അപ്പൊ ശരി ഞാൻ എന്നാ അങ്ങോട്ട് ചെല്ലട്ടേ...അവിടെ എന്തായി ഒന്നും അറിയില്ലല്ലോ... "
ചേട്ടത്തി ഒരു കപട ദേഷ്യം കാണിച്ച് പറഞ്ഞു...അങ്ങനെ ഓരോന്നാണല്ലോ കാണിച്ച് കൂട്ടിയത്...ഞാൻ അതിനൊന്ന് ചിരിച്ച് കാണിച്ചു...
" ഹേയ് അവന്മാര് കംപ്ലൈൻറ് ഒന്നും ചെയ്യില്ല... ചേട്ടത്തിയെ ശല്യം ചെയ്തതാണല്ലോ കേസ്... അപ്പൊ പരാതി കൊടുത്താ
💬 Comments
View all comments