Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
പുറത്തേക്ക് നടന്നു...കൂടെ അവന്മാരും... അപ്പോഴേക്കും കുറച്ചു പിള്ളേരൊക്കെ പൂട്ടിയ ഗേറ്റിന് വെളിയിൽ ഉണ്ടായിരുന്നു...
" ഇവിടെ നടന്നതൊന്നും ഒറ്റ ഒരെണ്ണവും പുറത്ത് പറഞ്ഞ് പോകരുത്...പറഞ്ഞാൽ... "
പേടിച്ചരണ്ട പിള്ളാരെ നോക്കി ഞാൻ ദേഷ്യത്തോടെ പറഞ്ഞതും പിള്ളേരില്ലാ എന്നർത്ഥത്തിൽ തലയാട്ടി... അതോടെ ഞാൻ വന്ന വഴി ഞങ്ങളിരുന്ന ക്ലാസിലേക്ക് വച്ച് പിടിച്ചു...കൂടെ എൻ്റെ ചേട്ടത്തിയും...
" ഹാ പേടിച്ച് പോയോ... "
ക്ലാസ് റൂമിനടുത്തെത്തിയതും ഞാൻ ചേട്ടത്തിയെ നോക്കി ഒരു ചിരിയോടെ ചോദിച്ചു... പിന്നെ ഒന്നും പറയണ്ട കൊച്ചുപിള്ളാരെ പോലെ പുള്ളിക്കാരി എന്നെ തല്ലാൻ തുടങ്ങി...
" ഞാൻ പറഞ്ഞതല്ലേ വേണ്ടാന്ന്...അവർക്കൊക്കെ എന്തേലും പറ്റിയിരുന്നെങ്കിലോ...എന്തൊക്കെയാ കാണിച്ച് വച്ചത്... "
ചേട്ടത്തിയെന്നെ ഓരോന്ന് പറഞ്ഞ് ഒരു ചേച്ചി സ്വന്തം അനിയനെ ശാസിക്കുമ്പോലെ തുടങ്ങി...ഇതൊക്കെ കണ്ട് പിള്ളാര് ചിരിക്കാൻ തുടങ്ങി...
" അപ്പൊ ചേച്ചിയും അനിയനും കൂടി ബാക്കി എന്താന്ന് വെച്ചാ ആക്കിക്കോ...നമ്മളീ നാട്ടുകാരല്ലേ... "
നന്ദു ഒരു ചിരിയോടെ പറഞ്ഞ് ഞങ്ങളേം കടന്ന് പോയി...പുറകേ അവന്മാരും...
" നിനക്കൊക്കെ ഞാൻ തരാം...എടാ എന്നാലും നിനക്കെന്താ ഇത്രയ്ക്ക് ദേഷ്യം ഒക്കെ...ഞാൻ എന്തോരം പേടിച്ചെന്നറിയോ...എന്താലും ഇത്രത്തോളം ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല...ഇങ്ങനാണേൽ ഞാൻ പറയില്ലായിരുന്നു... "
ചേട്ടത്തി പരിഭവം പറയുംപോലെ എന്നെ നോക്കി...പക്ഷെ അപ്പോഴും അത് പറയുമ്പോൾ ആ മുഖത്ത് ഞാനൊരു ഭയം കണ്ടൂ...
" ആ അത് ഞാൻ ചെറുപ്പം മുതൽക്കേ അങ്ങനാ... ദേഷ്യം മാത്രം കണ്ട്രോൾ ചെയ്യാൻ പറ്റില്ല...അത് വേണ്ടപ്പെട്ടവർക്ക് വേണ്ടി ആണെങ്കിൽ പിന്നെ പറയേണ്ട... "
ഞാൻ ഒരു ചിരിയോടെ മറുപടി നൽകി...അപ്പോഴായിരുന്നു ഫോണിലേക്ക് ഒരു കോൾ വരുന്നത്...ആതിരയായിരുന്നു...
" ഈ ശവം എന്തിനാ ഇപ്പൊ വിളിക്കുന്നെ... "
ഞാൻ ഇഷ്ട്ടകേടോടെ ഫോണെടുത്ത് ചേട്ടത്തിയോട് മിണ്ടല്ലേ എന്നുള്ള ആക്ഷൻ കാണിച്ചു...
" ഹലോ അജ്ജു എവിടെയാ... "
ഫോണിലൂടെ അവളുടെ സ്വരം ഉയർന്നു...
" ഞാൻ ഇവിടെ സി ബ്ലോക്കിലാ എന്താ... "
" എനിക്കൊന്ന് കാണണമായിരുന്നു... "
" എന്തിന്... "
" അത് നേരിട്ട് പറയാം... "
" ആ നോക്കാം...ഞാൻ വിളിക്കാം... "
ഞാൻ കൂടുതൽ ഒന്നും പറയാതെ ഫോൺ കട്ടാക്കി ഇതൊക്കെ ചേട്ടത്തി സൂക്ഷ്മതയോടെ നോക്കുന്നുണ്ടായിരുന്നു....
" ആരാടാ അത്... "
ഫോൺ വെച്ചതും ചേട്ടത്തിയുടെ ചോദ്യം എത്തി...
" അത് ആ ആതിര ആണ്...അവൾക്കെന്നെ കാണണം പോലും...ശവം... "
ഞാൻ ഒരു ഇഷ്ട്ടകേടോടെ മറുപടി പറഞ്ഞു...
"
💬 Comments
View all comments