Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
ചുമ്മാ അവിടെ വന്ന് കള്ളുകുടിക്കാനല്ലേ... "
" അതേടാ മൈരേ അതോണ്ടാ കെടന്ന് വിളിക്കുന്നേ...ഇവിടെ സാധനവും വാങ്ങി നിന്നേയും കാത്ത് കുറേ നേരായി ഇരിക്കാൻ തുടങ്ങീട്ട്...എൻ്റെ കല്ല്യാണത്തിന് നീ വന്നില്ലെങ്കിൽ പോലും ഞാൻ ചെലപ്പൊ ക്ഷമിച്ചെന്ന് വരും.. പക്ഷെ സാധനവും വാങ്ങി ഇങ്ങനെ പോസ്റ്റടിപ്പിച്ചാലുണ്ടല്ലോ...!! "
അവൻ്റെ വർത്താനം കേട്ട് ചിരി വരുന്നുണ്ടെങ്കിലും കടിച്ച് പിടിച്ചു...എന്നിട്ട് ഇനിയും വൈകി അവിടെത്തിയാൽ അവനെന്റെ തലമണ്ടയ്ക്ക് കുപ്പി എടുത്തടിക്കും എന്നുറപ്പുള്ളത് കൊണ്ട് കട്ടാക്കി വേഗം റെഡിയാവാൻ തീരുമാനിച്ചു...
അങ്ങനെ ഒരരമണിക്കൂറുകൊണ്ട് റെഡിയായി ഫുഡും തട്ടി കോളേജിലേക്ക് വച്ചുപിടിച്ചു...കോളേജിലെത്തിയതും ഇന്ന് ഒരു വെറൈറ്റിക്ക് ഞങ്ങടെ ബ്ലോക്കിലെ ലാസ്റ്റ് ക്ലാസിലിരുന്നായിരുന്നു മദ്യപാനം...കാരണം പരിപാടി ആയത് കൊണ്ട് അങ്ങോട്ട് ആരും വരില്ലായിരുന്നു... അങ്ങോട്ടേക്ക് വച്ചുപിടിച്ചു...സ്റ്റേജിൽ ഒരു മാർഗവും ഇല്ലാതെ ഏതോ പിള്ളാര് മാർഗം കളി കളിക്കുന്നുണ്ട്...നമ്മളതൊക്കെ ശ്രദ്ധിക്കുന്നതെന്തിനാ... " വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലത്ര... " എന്നാണല്ലോ...പെട്ടന്ന് ചെന്നിലെങ്കിൽ അതായിരിക്കും അവസ്ഥ....
" ഹാ ഏട്ടനെത്തി മക്കളെ... "
റൂമിൽ കേറിയതും ഞാൻ പിള്ളാരെ നോക്കി ഇളിച്ചുകാട്ടി...നന്ദുവും ശ്രീയും അഭിയും... കൂടെ ഡിപ്പാർട്ട്മെന്റിലെ ദീപക് സാറും... പുള്ളിക്കാരൻ നമ്മുടെ ആളാ...ഇവർ നാലും മാത്രേ ഉണ്ടായിരുന്നുള്ളൂ...
" ഏട്ടൻ്റണ്ടി....എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട...ഈ ഗ്ലാസ് കൊണ്ടൊരു ഏറ് തന്നാ കൊള്ളാന്നുണ്ട്...പക്ഷെ ഒന്നാമത് ഗ്ലാസില്ല ഇത് തന്നെ ആ സ്റ്റാഫ് റൂമിന്ന് ഇങ്ങേരെ കൊണ്ട് പൊക്കിച്ചതാ...അത് നിന്റെ ഭാഗ്യം.... "
നന്ദു ദീപക് സാറെ ചൂണ്ടിക്കാട്ടി കൈയ്യിലിരുന്ന കുപ്പി ഗ്ലാസെൻ്റെ നേരെ എറിയും പോലാക്കി എന്നെ നോക്കി ചീറി...അതിനൊന്നും തിരിച്ച് പറയാതെ ഇളിച്ച് കാണിച്ചു...അതല്ലേലും അങ്ങനാണല്ലോ...ചില
💬 Comments
View all comments