0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

കാര്യം നടന്നാൽ ചിലവുണ്ട് കേട്ടോ...വെറൊന്നുമല്ല എന്തോ ഇന്നലെ നിങ്ങളെ രണ്ടാളേം കണ്ടപ്പൊ നല്ല മാച്ചായിരുന്നു... ഒരുമാതിരി ദൈവം അറിഞ്ഞ് ശ്രഷ്ഠിച്ചപോലെ... "

പുറകീന്നുള്ള അവളുടെ പറച്ചില് കേട്ടതോടെ ഞാൻ തിരിഞ്ഞു നിന്ന് അവളെ ഒന്ന് നോക്കി...അപ്പൊ അവളെന്നെ നോക്കി ഇളിച്ച് നിക്കുന്നു...

" സത്യാ പറഞ്ഞത്...എനിക്കങ്ങനെ തോന്നി...പിന്നെ എൻ്റോടി ചെറുതായൊന്ന് പണി പാളിപ്പോയി...അത് അജ്ജുവേട്ടന് വഴിയെ കിട്ടും...ഇപ്പൊ പറഞ്ഞാൽ എനിക്കിട്ട് കിട്ടും എന്നുള്ളത് കൊണ്ട് പറയുന്നില്ല...അപ്പൊ ബൈ കാമുകാ... "

അവളൊരു ചിരിയോടെ കാര്യവും പറഞ്ഞ് തിരിഞ്ഞ് നടന്നു...ഞാനും ഒരു ചിരിയോടെ പാർക്കിംഗിലേക്ക് വച്ചു പിടിച്ചു..അപ്പോളും അവള് പറഞ്ഞ പണിയെ പറ്റി എനിക്ക് ചിന്തിക്കാൻ തോന്നിയില്ല...കാരണം അതിന് മുന്നേ അവൾ പറഞ്ഞ വാക്കായിരുന്നു മനസ്സ് മുഴുവൻ...

" നിങ്ങൾ നല്ല മാച്ചാട്ടോ... ഒരുമാതിരി ദൈവം അറിഞ്ഞ് ശ്രഷ്ഠിച്ചപോലെ... "

അത് മാത്രം മനസ്സിലിട്ടാലോജിച്ച് വണ്ടിയും എടുത്ത് വീട്ടിലേക്ക് വിട്ടു...വീടെത്തിയതും സ്ഥിരം പരിപാടികൾ തന്നെ...അമ്മയും അച്ഛനും പോയതിന് ശേഷം പരിപാടി ആയതിനാൽ നേരെത്തെ പോവേണ്ട എന്നുള്ളത് കൊണ്ടും കിടന്നുറങ്ങാൻ കട്ടിലിൽ കേറി...കൂടെ നീതുവിന്റെ വായിൽ നിന്ന് വീണ് കിട്ടിയ നല്ല അയവുള്ള വാക്കുകളുടെ ഓർമ്മകളും....

ഫോണ് പടപാന്ന് അടിക്കുന്നത് കേട്ടാണ് ഉറക്കം എഴുന്നേറ്റത്... ഉറക്കചടപ്പിൽ തന്നെ ഫോൺ എടുത്തു...

" ഏത് കുഴിയുടെ ആഴം അളക്കാൻ പോയേക്കുവാ മൈരേ നീ... "

മറുഭാഗത്ത് നന്ദുവിൻ്റെ ചീറല് കേട്ടപ്പോൾ തന്നെ മനസ്സിലായി സമയം ഒരുപാട് വൈകീന്ന്...

" എടാ ഒറങ്ങിപോയി...ഇതാ വരുവാ... "

" പഫാ...ഒണങ്ങിപോയി പോലും..എന്നെ കൊണ്ടൊന്നും പറയിക്കേണ്ടാ പെട്ടെന്ന് വാടാ... "

" എന്തിനാടാ കെടന്ന് കാറുന്നെ

💬 Comments

View all comments