Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
പറഞ്ഞാൻ പിന്നെ ചാകേണ്ടി വരില്ല ലവന്മാര് കൊന്നോളും...
" നീതു നീ വിചാരിക്കും പോലല്ല സത്യായിട്ടും...ഞങ്ങൾ പ്രണയത്തിലൊന്നുമല്ല... നിനക്കെന്നെ വിശ്വാസമില്ലേ...അങ്ങനെ എന്തേലും ഉണ്ടേൽ നിങ്ങളൊക്കെ അറിയില്ലേ... "
ഞാൻ അവളെ സത്യാവസ്ഥ ബോധിപ്പിക്കാൻ ശ്രമിച്ചു...അത് ഏതായാലും ഏറ്റു അവളൊന്ന് അയഞ്ഞു അതോടെ ഇതുവരെ നടന്നതൊക്കെ ഞാൻ അവളോട് പറഞ്ഞു...
" ഹേ അപ്പൊ ഒന്നൂല്ല്യേ... പിന്നെ അവരൊക്കെ അറിഞ്ഞാൽ എന്താ പ്രശ്നം... "
പറഞ്ഞ് തീർന്നതും അവളുടെ സംശയമുയർന്നു....
" എടി അത് പിന്നെ ഇന്നലത്തെ കാര്യം അവന്മാർക്കറിയില്ല...അറിഞ്ഞാൽ എന്നെ കാളിയാക്കി നശിപ്പിക്കൂന്ന് നിനക്കറിയില്ലേ... "
" പറഞ്ഞത് ശരിയാണ്... എന്നാലും... ശരിക്കും അജ്ജുവേട്ടന് ആ ചേച്ചിയോട് അങ്ങനൊന്നുമില്ലാ...? "
എന്തൊക്കെ പറഞ്ഞിട്ടും വിശ്വാസം വരാത്ത പോലെയാണ് അവളുടെ മുഖഭാവം....
" എടി അങ്ങനൊക്കെ ചോദിച്ചാ...എനിക്കറിയില്ല...ഞങ്ങൾ റിലേഷനിലൊന്നുമല്ല...പക്ഷെ അവളെ അടുത്തറിഞ്ഞപ്പൊ അവളുടെ ക്യാരക്ടറും ഓക്കെ എന്തൊ എന്നെ വല്ലാതെ ആകർഷിക്കും പോലെ തോന്നുന്നു... നിനക്കറിയില്ലേ എന്നെ...എനിക്കിങ്ങനൊന്നും തോന്നാത്തതാ...പക്ഷെ അവളോട് സമയം ചിലവഴിക്കുമ്പൊ എന്തോ ഒരു ഇത്... "
ഞാൻ ഒരു ചമ്മിയ മുഖഭാവത്തോടെ അവളെ നോക്കി പറഞ്ഞു...അതോടെ അവളെന്നെ നോക്കി ഒരാക്കിയ ചിരി മുഖത്ത് വരുത്തുന്നത് കണ്ടു...
" മോനെ ഇത് അതന്നെ...പ്രണയം....അപ്പൊ ഞാൻ പറഞ്ഞത് വെറുതെയല്ല... "
അതിന് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല...പകരം സെയിം ചമ്മിയ മുഖഭാവത്തോടെ നിന്നു...
" മ്മ്...നടക്കട്ടെ... നടക്കട്ടെ...ഞാൻ ആരോടും പറയുന്നില്ല... "
" ഓ വല്ല്യ ഉപകാരം തമ്പുരാട്ടി...എന്നാൽ ഞാൻ പൊക്കോട്ടെ... "
ഞാൻ അവളെ നോക്കി ഒരു ചിരിയോടെ പറഞ്ഞ് തിരിഞ്ഞു നടക്കാൻ തുടങ്ങി...
" പിന്നെ അജ്ജുവേട്ടാ
💬 Comments
View all comments