0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

പിള്ളാരുടെ തെറിയും കേട്ടാണ് എഴുന്നേറ്റത്... അതോടെ വേഗം ഫ്രഷായി കോളേജിലേക്ക് പോകാൻ ഇറങ്ങി...ഇന്ന് ആർട്ട്സിൻ്റെ എന്തോ പരിപാടി ആണ് ക്ലാസില്ല..അതോണ്ട് കലാപരമായ കലാലയ അന്തരീക്ഷത്തിൽ ഇരുന്നുകൊണ്ട് കള്ളുകുടിക്കാം...ആഹാ അന്തസ്സ്....

" ഡാ ഞാൻ ഇച്ചിരി നേരത്തെ എറങ്ങുവാ...അപ്പൊ കോളേജിൽ കാണാം... "

അവന്മാരോട് യാത്രയും പറഞ്ഞ് പുറത്തേക്കിറങ്ങിയതും ചാടി കേറി നീതുവിന്റെ വായിൽ കേറി കൊടുത്തു...കൂടെ ഗിരിജാൻ്റിയും ഉണ്ടായിരുന്നു...ആൻ്റിയെ നൈസ് ആയിട്ടൊന്ന് വിഷ് ചെയ്യ്ത് മുങ്ങാൻ നോക്കിയ എന്നെ അവള് കൈയ്യോടെ പൊക്കി...അതോടെ ഞങ്ങളെ അവിടെ നിർത്തി ആൻ്റി റൂമിലേക്ക് കയറി...

" ഹാ അങ്ങനങ്ങ് പോയാലോ.... എന്തൊക്കെയുണ്ട് കാമുകാ വിശേഷം... "

അവളെന്നോട് കള്ളനെ കവലയിൽ വെച്ചു കാണുന്ന പോലീസുകാരെ പോലെ ചോദിച്ചു...

" എന്തോന്നടീ...ഒന്ന് പതുക്കെ പിള്ളാരുണ്ട്... "

ഞാൻ റൂമിലുള്ള അവന്മാരെ ഒന്ന് പാളി നോക്കിയ ശേഷം അവളോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു...

" ഓ ഇയാൾക്ക് ഓരോന്ന് കാണിക്കാം...നമ്മള് പറഞ്ഞാ കുറ്റം...അതേ ഞാൻ ബാക്കിയുള്ളവരോട് പറയാനാ ഈ ഓടി കിതച്ച് വന്നത്...മാറങ്ങോട്ട്... "

അവളെന്നേം തള്ളി ഉള്ളി കേറാൻ ശ്രമിച്ചു...പക്ഷെ ഞാൻ വിട്ടില്ല...

" എൻ്റെ പൊന്നുമോളല്ലെ...നീ കരുതും പോലെ ഒന്നുമല്ല...അജ്ജുവേട്ടൻ പറയട്ടെ... "

" ഒരു തേങ്ങയും പറയണ്ട...ഈയാളോട് ഇന്നലെ എന്നെ ഡ്രൊപ്പ് ചെയ്യാൻ പറഞ്ഞപ്പോ തിരക്കുള്ള പരിപാടി അല്ലേ...ഞാൻ കണ്ടു പരിപാടി...ഇതെപ്പൊ ഒപ്പിച്ചു...അല്ല അത് അവിടെ നിക്കട്ടെ...ഇന്നലെ കണ്ട പെണ്ണ് വന്നപ്പൊ നമ്മൾ ഔട്ടല്ലേ...ഇത് വിടാൻ ഉദ്ദേശമില്ല... "

അവൾ വീണ്ടും പിടിച്ച് തള്ളാൻ നോക്കി ഞാൻ ചത്താലും സമ്മതിക്കില്ല എന്ന നിലയിൽ നിന്നു...കാരണം ഇവളെങ്ങാനും ഉള്ളിൽ കേറി

💬 Comments

View all comments