Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
" ഡാ പിന്നെ ഒരു രണ്ട് മൂന്ന് ദിവസം കൊണ്ട് ഇവിടുത്തെ പൊറുതി മതിയാക്കാം എന്ന് ഡോക്ടർ ഇന്ന് പറഞ്ഞു... "
പെട്ടന്ന് അതുവിൽ നിന്നും അങ്ങനെ ഒരു കാര്യം കേട്ടതും ഞാൻ ഒന്ന് ഞെട്ടി...എന്തിനാണെന്ന് എനിക്കറിയില്ല...ആ സമയം ദിവ്യയുടെ മുഖമായിരുന്നു എൻ്റെ മനസ്സിൽ തെളിഞ്ഞത്...
" ഹോ അത് ഏതായാലും നന്നായി...ഈ റൂമിലുള്ള ചടപ്പങ്ങ് മാറി കിട്ടും നിനക്ക്... "
ശ്രീ അതിനെ കൂട്ടു പിടിച്ച് പോസിറ്റീവ് ആയി പറഞ്ഞു...
" ആ...പിന്നെ ആകെയുള്ള സങ്കടം ഈ ഹോസ്പിറ്റലിലെ തരുണി മണികളായ മാലാഖ കൊച്ചുങ്ങളെ കാണാൻ പറ്റാത്ത സങ്കടാ... "
നന്ദു അവൻ്റെ മനസ്സിലുള്ളത് പറഞ്ഞപ്പോൾ ശരിക്കും ഞാനൊരു വല്ലാത്ത അവസ്ഥയിലേക്ക് മാറി...പക്ഷെ എന്തിനെന്ന് എനിക്കറിയില്ല...
" അതെ അത് പറഞ്ഞപ്പൊ അവൻ്റെ മുഖം കണ്ടോ...അവൻ്റെ ശൂർപ്പണഖയെ കാണാൻ പറ്റില്ല എന്നോർത്ത് കാണും... "
എൻ്റെ മുഖഭാവം കണ്ട് നന്ദു കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...പിള്ളേരും അതിനൊപ്പം കൂടി...
" ഒന്ന് പോടാ മൈരെ...എന്ന് കൊണ്ടൊന്നും പറയിക്കല്ലേ... "
ഞാൻ അവനെ നോക്കി ഒരു കപട ദേഷ്യം കാണിച്ചു...പക്ഷെ എൻ്റെ ഉള്ളിന്റെ ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാൻ സാധിക്കുന്നില്ല...ഒരുപക്ഷെ അവൻ പറഞ്ഞത് പോലെ അവളെ എന്നും പിന്നെ കാണാൻ പറ്റില്ല എന്നറിഞ്ഞത് കൊണ്ടാണോ...??അങ്ങനെ ആണെങ്കിൽ തന്നെ എന്താ...അവളെ കാണാതിരിക്കാൻ എനിക്ക് പറ്റില്ലേ...ഇനി ഒരു പക്ഷെ ഇതാണോ പ്രണയം...?? അങ്ങനെ ഓരോന്നൊക്കെ ആലോചിച്ച് മനസ്സ് പ്രക്ഷുബ്ധമായിരുന്നു...പിന്നെ അത് പിള്ളാരുടെ മുന്നിൽ കാണിക്കാതെ ഞാൻ ശ്രദ്ധിച്ചു...ഒടുക്കം സാധരണ പോലെ കളിയും ചിരിയും ആയി ഭക്ഷണവും കഴിച്ച് കിടന്നു...
പതിവ് പോലെ
💬 Comments
View all comments