0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

ഏതോ കൊച്ചുമായി കത്തി അടിക്കുന്നത് കണ്ടു...

" ഇങ്ങോട്ട് വാടാ ടർക്കി കോഴി... "

ഞാൻ പുറകിലൂടെ ചെന്ന് അവൻ്റെ കഴുതിലൂടെ കൈയിട്ട് വലിച്ചു...

" ഓ നീ ആയിരുന്നോ...നാണം കെടുത്താതടേയ്....അപ്പൊ ശ്രുതി കാണാം ഞാൻ ഇവിടൊക്കെ കാണും... വിശദമായി പരിചയപ്പെടാം...പോട്ടെ... "

അവൻ റിസപ്ഷനിലുള്ള പെണ്ണിനെ നോക്കി കൈവീശി പറഞ്ഞു...അതിനവളും തിരിച്ച് കൈ വീശി...അതോടെ മനസ്സില്ലാ മനസ്സോടെ അവനെന്റെ കൂടെ വന്നു...

" നീ ഏത് കാലിൻ്റെടേന്ന് കെട്ടിയെടുത്തതാ... മര്യാദയ്ക്ക് ആ കൊച്ചിനെ ഒന്ന് പരിചയപ്പെടാനും പറ്റിയില്ല... "

റൂമിലേക്ക് നടക്കുമ്പോൾ അവനെന്നെ നോക്കി കടുപ്പത്തിൽ പറഞ്ഞു...അതിന് അവനെ നോക്കി എൻ്റെ മുപ്പത്തിരണ്ട് പല്ലും കാണിച്ച് ഞാൻ ഇളിച്ചു... പിന്നെ പല്ല് മുപ്പത്തിരണ്ട് തന്നെ ഉണ്ട്...ഞാൻ എണ്ണിയതാ... അത് വേറെ കാര്യം...

" കിണിക്കല്ലേ... കിണിക്കല്ലേ... "

അവനെന്നെ പിടിച്ച് മുന്നോട്ട് തള്ളി... അപ്പോഴേക്കും ഞങ്ങൾ റൂമിലേക്ക് എത്തിയിരുന്നു...

" ആ സാറിന്ന് നേരത്തെയാണല്ലോ... "

റൂമിൽ കേറിയതും അതുവിൻ്റെ വക എനിക്കുള്ള ചോദ്യം കിട്ടി...

" ആൻ്റി തലവഴി വെള്ളം ഒഴിച്ച് കാണും...അതല്ലേലും അങ്ങനാണല്ലോ... "

ഞാൻ എന്തേലും പറയും മുന്നെ നന്ദു ഇടയ്ക്ക് കേറി...അതിന് ഞാൻ അടുത്തുള്ള തലയണ എടുത്തവനെ എറിഞ്ഞു...

" അല്ല അഭി എവിടെ... "

ഞാൻ അവനെ കാണത്തതുകൊണ്ട് തിരക്കി....

" ആ അവനെന്തൊ പരിപാടി ഉണ്ട്... ഫാമിലി ആയിട്ടെന്തോ... "

നന്ദു അതിനുള്ള മറുപടി നൽകി...അതോടെ അങ്ങനെ സംസാരിച്ച് സമയം കടന്നു... പിന്നെ നീതു ഒന്നും ആരോടും പറഞ്ഞില്ല എന്ന് തോന്നുന്നു അല്ലെങ്കിൽ കയറിയപാടെ പെടലിക്ക് പിടിക്കുമായിരുന്നല്ലോ...

💬 Comments

View all comments