Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
മാറ്റുന്ന ആൾക്കാർ...കൊള്ളാലോ...നിങ്ങളെ നാലാളെ ഓക്കെ ഇവളെ കൊണ്ട് താങ്ങുവോ... "
ജിത്തിൻ്റെ വായിൽ നിന്ന് അത് വീണതും...ക്രോധത്താൽ ഉറഞ്ഞുകേറിയ എൻ്റെ ശരീരത്തിൻ്റെ പിടി വിട്ടിരുന്നു...രണ്ട് സ്റ്റെപ്പ് മുന്നോട്ട് വെച്ച് ഞാൻ തുള്ളി അവൻ്റെ നെഞ്ചും കൂട് നോക്കി ചവിട്ടി...ചവിട്ടിൻ്റെ ആഘാതത്തിൽ അവൻ പിന്നോട്ട് തെറിച്ചു വീണിരിന്നു...
" പെഴച്ച് പെറ്റുണ്ടായ നായിൻ്റെ മോനെ നീ എൻ്റെ ചേട്ടത്തിയെ കൊണ്ട് തോന്നിവാസം പറയും അല്ലേടാ... "
ഞാൻ വീണ് കിടക്കുന്ന അവന് നേരെ ഓടിക്കോണ്ടലറി... അപ്പോഴേക്കും പിള്ളേരും ബാക്കിയുള്ള അവന്മാരുടെ അടുത്തേക്ക് എത്തിയിരുന്നു...ഇതൊക്കെ കണ്ട് ഞെട്ടി വിറങ്ങലിച്ച് മിസ്സ് ചുമരിലേക്ക് ചാരിയിരുന്നു...ദേഷ്യത്താൽ ഞാൻ ജിത്തിൻ്റെ മുഖത്ത് ആഞ്ഞാഞ്ഞ് അടിച്ചു...ചുണ്ട് പൊട്ടി ചോര വരാൻ തുടങ്ങി...എനിക്കെന്റെ ദേഷ്യത്തെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല...പിള്ളാരും അതേ അവസ്ഥയിൽ...പക്ഷെ എൻ്റേത് ആരാലും തടുക്കാൻ പറ്റാത്ത പോലുള്ള കോപമായിരുന്നു... അപ്പോഴേക്കും പിള്ളേരുടെ കൈയ്യിൽ നിന്ന് തല്ലുവാങ്ങി ബാക്കിയൊക്കെ വീണിരുന്നു...മിസ്സ് പേടിച്ച് കരഞ്ഞ് വേണ്ടാന്ന് പറയുന്നുണ്ട്...അതൊക്കെ സ്റ്റേജിലെ പരിപാടിയുടെ ശബ്ദം കാരണം പുറത്തറിയുന്നുണ്ടായിരുന്നില്ല...പിന്നെ ആ ഭാഗത്തപ്പൊ പിള്ളേരും കുറവായിരുന്നു...ഞാൻ അവന്മാരിരുന്ന ഒരു മരത്തിന്റെ കസേര എടുത്ത് ജിതിൻ്റെ പുറം നോക്കി ശക്തിയിൽ അടിച്ചു...അത് കഷ്ണങ്ങളായി ചിതറി...എന്നിട്ടും ദേഷ്യം മാറാത്ത ഞാൻ അതിന്റെ പൊട്ടിയ ഒരു കാല് കൊണ്ടവനെ തല്ലാൻ ഒരുങ്ങി...അപ്പോഴേക്കും അഭി വന്നെന്നെ തടഞ്ഞു....
" അജ്ജു....വേണ്ടടാ മതി...അവൻ ചത്തു പോകും... "
" വിടടാ എന്നെ...അവൻ ചാകണം...അവനെന്റെ ചേട്ടത്തിയെ കൊണ്ട് പറഞ്ഞത് നീ കേട്ടില്ലേ... "
ഞാൻ അവനെ തള്ളി മാറ്റാൻ നോക്കി അപ്പോഴേക്കും ചേട്ടത്തിയും ഓടി വന്നെന്നെ പിടിച്ച് വലിക്കാൻ തുടങ്ങി...
" അർജ്ജുനേ
💬 Comments
View all comments