0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

വേണ്ടാ...എൻ്റെ അനിയൻ അല്ലേ...പ്ലീസ് വാ...പോകാം... "

ചേട്ടത്തി എന്നെ പിടിച്ചു വലിച്ച് തേങ്ങിക്കോണ്ടിരുന്നു...അപ്പോഴേക്കും ശ്രീ എൻ്റെ കൈയ്യിൽ നിന്നും ആ മരകഷ്ണം പിടിച്ച് മാറ്റി...അതോടെ ഞാൻ ഒന്ന് ചേട്ടത്തിയേം പിടിച്ച് മുന്നോട്ട് നടന്നു...

" ഡാ നായിൻ്റെ മോനെ...ഇതാരാന്നറിയോ... എൻ്റെ ചേട്ടത്തിയാ...എന്നുവെച്ചാ ഈ അർജ്ജുൻ്റെ സ്വന്തം ചേച്ചി....നീ എന്താ പറഞ്ഞെ എൻ്റെ ചേട്ടത്തിയെ കൊലുമെന്നോ....അതിനുള്ള മുലപ്പാല് നീ കുടിച്ചിട്ടുണ്ടോ...."

ഞാൻ അവനെ നോക്കി അലറിക്കൊണ്ട് പറഞ്ഞു...

"  ഇനി എൻ്റെ ചേച്ചിയേ വാക്കുകൾ പോയിട്ട് ഒരു നോട്ടം കൊണ്ടെങ്ങാനും നീ ശല്ല്യം ചെയ്യ്താൽ...കൊന്ന് കുഴിച്ച് മൂടും ഞാൻ...നിന്നെ മാത്രമല്ല നിന്റെ മൊത്തം കുടുംബത്തേയും...നീ പറയും പോലെ വെറും വാക്ക് അർജ്ജുൻ പറയാറില്ല....ഓർത്തോ... "

ഞാൻ ദേഷ്യത്തോടെ ജിതിന്നെ നോക്കി അലറി...എന്നിട്ട് ചേട്ടത്തിയേം കൂട്ടി പുറത്തേക്ക് നടന്നു...കൂടെ അവന്മാരും... അപ്പോഴേക്കും കുറച്ചു പിള്ളേരൊക്കെ പൂട്ടിയ ഗേറ്റിന് വെളിയിൽ ഉണ്ടായിരുന്നു...

" ഇവിടെ നടന്നതൊന്നും ഒറ്റ ഒരെണ്ണവും പുറത്ത് പറഞ്ഞ് പോകരുത്...പറഞ്ഞാൽ... "

പേടിച്ചരണ്ട പിള്ളാരെ നോക്കി ഞാൻ ദേഷ്യത്തോടെ പറഞ്ഞതും പിള്ളേരില്ലാ എന്നർത്ഥത്തിൽ തലയാട്ടി... അതോടെ ഞാൻ വന്ന വഴി ഞങ്ങളിരുന്ന ക്ലാസിലേക്ക് വച്ച് പിടിച്ചു...കൂടെ എൻ്റെ ചേട്ടത്തിയും...

" ഹാ പേടിച്ച് പോയോ... "

ക്ലാസ് റൂമിനടുത്തെത്തിയതും ഞാൻ ചേട്ടത്തിയെ നോക്കി ഒരു ചിരിയോടെ ചോദിച്ചു... പിന്നെ ഒന്നും പറയണ്ട കൊച്ചുപിള്ളാരെ പോലെ പുള്ളിക്കാരി എന്നെ തല്ലാൻ തുടങ്ങി...

" ഞാൻ പറഞ്ഞതല്ലേ വേണ്ടാന്ന്...അവർക്കൊക്കെ എന്തേലും പറ്റിയിരുന്നെങ്കിലോ...എന്തൊക്കെയാ കാണിച്ച് വച്ചത്... "

ചേട്ടത്തിയെന്നെ ഓരോന്ന് പറഞ്ഞ് ഒരു ചേച്ചി സ്വന്തം അനിയനെ ശാസിക്കുമ്പോലെ തുടങ്ങി...ഇതൊക്കെ കണ്ട് പിള്ളാര്

💬 Comments

View all comments