Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
പറഞ്ഞപ്പൊ ഒരു ഇല്ലാത്ത പ്രേമ കഥയുണ്ടാക്കി... "
അവളുടെ വായ്യീന്ന് അത് പറഞ്ഞ് തീർന്നതും അജ്ജൂ.....എന്ന് പറകീന്നൊരു വിളിയായിരുന്നു...ഏറെ പരിചയമുള്ള ശബ്ദം കേട്ട് തിരിഞ്ഞ് നോക്കുമ്പോൾ അവിടെ കണ്ടയാളെ കണ്ട് എൻ്റെ തലമണ്ടയുടെ റിലേ വരെ പോയി...അതേ ദിവ്യ... ദേഷ്യത്തോടെ ഞങ്ങളുടെ അടുത്തേക്ക് വരുന്നു...
" എന്താ നിനക്ക് ഞാൻ ഫോൺ വിളിച്ചാ എടുത്താൽ....എന്തേ നിനക്കെന്നോട് സംസാരിച്ചാ പറാ.... "
അവളുടെ നാവിൽ നിന്നും ഉയർന്ന ശബ്ദം കേട്ട് എൻ്റെ ശരീരത്തിൽ ഒരു വെള്ളിടി വെട്ടി... അപ്പോഴേക്കും നന്ദുവും ഞെട്ടിത്തരിച്ച് അങ്ങോട്ടേക്ക് എത്തിയിരുന്നു...ആതിര ആണെങ്കിൽ എന്താ സംഭവം എന്നർത്ഥത്തിൽ കിളി പോയി നിൽകുന്നു...
" പറ...എന്താ നീ ഒന്നും മിണ്ടാത്തെ...നിനക്ക് വെറുപ്പായോ നിൻ്റെ കുഞ്ചുവോട്...പറാ... എന്നോട് പറയാൻ... "
അവളെന്നെ നോക്കി ഓരോ തവണ ശബ്ദമുയർത്തുമ്പോഴും ഇടിമിന്നൽ ശരീരത്തിൽ ഏൽക്കും പോലെ ആയിരുന്നു എനിക്ക്...ഒരക്ഷരം വായിൽ നിന്ന് പുറത്ത് വരുന്നില്ല...
" ഹലോ ഇയാളാരാ... "
പുറകീന്നുള്ള ആതിരയുടെ ശബ്ദമായിരുന്നു അത്...
" ഞാൻ ആരേലും ആയി കോട്ടേ... നീയേതാ... "
അവളുടെ ചോദ്യം ഇഷ്ട്ടപെടാത്ത ദിവ്യ അവളെ നോക്കി ചീറി... അതോടെ ആതിര നിന്ന് പതറി...
" ഞാൻ...ഞാനിവരുടെ ക്ലാസിലാ...ഫ്ര...ഫ്രണ്ടാ.. "
അവൾ വിക്കി വിക്കി പറഞ്ഞു...
" ഫ്രണ്ടല്ലേ...അല്ലാതെ ഇവനെ ആദ്യാക്ഷരം നിൻ്റെ മടിയിലിരുത്തി ഒന്നുമല്ലല്ലോ പറഞ്ഞുകൊടുത്തത്... ഇങ്ങോട്ട് മാറി നില്ലെടി... "
ദിവ്യയുടെ ശബ്ദമുയർന്നതും ഓണ് ദ സപോട്ടിൽ ആതിരാ ചാടി ദിവ്യയുടെ ബാക്കിൽ മാറി നിന്നു... അതോടെ ദിവ്യ വീണ്ടും എൻ്റെ നേരെ തിരിഞ്ഞു... ഇപ്പൊ അവളുടെ മുഖഭാവം ആതിരക്ക് കാണാൻ പറ്റില്ല...അതോടെ ദിവ്യ എന്നെ നോക്കി ഒരു കണ്ണിറുക്കി... അപ്പോഴാണ് ഇതൊക്കെ എൻ്റെ പുന്നാര ചേട്ടത്തിയുടെ പണിയാണെന്ന് ഓർമ്മ വന്നത്...ഇവളുടെ പെർഫോമൻസിൽ അത് ചിന്തിക്കാൻ ഞാൻ മറന്നുപോയിരുന്നു എന്നതായിരുന്നു സത്യം....
" പറ നിനക്കെന്നോട് വെറുപ്പാണോ അജ്ജൂ...ഞാൻ സോറി പറഞ്ഞതല്ലെ പലവട്ടം...പിന്നെന്താ എന്നോട് മിണ്ടാത്തെ.... "
ഇത്തവണ അവൾ പറയുമ്പോൾ മുഖത്തൊരു ചിരിയുണ്ടായിരുന്നു...കാരണം പുറകെയുള്ളവൾ ഇത് കാണില്ലല്ലോ...അത് കണ്ടപ്പൊ എനിക്കും ചെറുതായി ചിരി വന്നു പക്ഷെ കടിച്ചു പിടിച്ചു...ഇതൊക്കെ കണ്ട് നന്ദു
💬 Comments
View all comments