0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

വൈകി വാ നമ്മുക്ക് പോവാം... "

പെട്ടന്നെന്തോ ഓർത്തപോലെ അവളെന്നെ നോക്കി പറഞ്ഞ് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു...അതോടെ ഞാനും...

" എന്താ ഇന്ന് നേരത്തേ ഡ്യൂട്ടിക്ക് കേറണോ...അതോ തമ്പ്രാട്ടിക്ക് വേറെ വല്ല സ്ഥലത്തും പോണോ... "

ഞാൻ തിരിഞ്ഞു നടക്കുമ്പോൾ അവളെ നോക്കി ചോദിച്ചു

" ഡ്യൂട്ടി ഇനി മൂന്ന് ദിവസമില്ല... നൈറ്റ് ഓഫ് ആ...ഇത് വീട്ടിൽ പോയിട്ട് ആവിശ്യമുണ്ട്.... "

അവൾ ചിരിയോടെ എനിക്ക് മറുപടി തന്നു...അതോടെ വണ്ടിയും എടുത്ത് ഞാൻ അവളുടെ വീട് ലക്ഷ്യമാക്കി വിട്ടു....കുറച്ചു നേരത്തെ യാത്രയ്ക്കൊടുവിൽ അവളുടെ തറവാടിന് സമീപം എത്തി...

" അപ്പൊ ശരി മാഡം... "

അവളിറങ്ങിയതും ഞാൻ ചിരിയോടെ പറഞ്ഞ് വണ്ടി തിരിക്കാനൊരുങ്ങി...അപ്പോഴാണ് അവൾ നന്ദിയും കൊണ്ട് വീണ്ടും വരുന്നത്...

" ഒരുപാട് താങ്ക്സ് അർജ്ജുൻ...ഇറ്റ് വോസ് എ സ്പെഷ്യൽ ഡേ... "

അവള് ഇംഗ്ലീഷിൽ ഇച്ചിരി സ്നേഹം കലർത്തിയ പ്രയോഗം കാച്ചിയപ്പോൾ മനസ്സറിയാതെ ആ വാക്കുകൾക്കൊപ്പം അവളുടെ സൗന്ദര്യത്തിൽ വഴുതി വീണ് പോയി...ഒരു കുളിര് പോലെ...

" ഹേയ് ഞാൻ പറഞ്ഞല്ലോ അതിന്റെ ഒന്നും ആവശ്യമില്ല... പിന്നെ എന്നെ അന്ന് വിളിച്ചപോലെ അജ്ജൂന്ന് വിളിക്കുന്നതാ എനിക്കിഷ്ടം...അപ്പൊ ശരി കാണാം... "

അവളെ നോക്കി ഒരു ചിരിയോടെ മറുപടി നൽകി ഞാൻ വണ്ടി തിരിച്ച് മുന്നോട്ടെടുത്തു...

" പക്ഷെ എനിക്കിഷ്ടം പെട്ടാകണ്ണാന്ന് വിളിക്കാനാട്ടോ... "

പുറകീന്നൊരു അടക്കം പറച്ചില് പോലെ അവള് പറയുന്നത് കേട്ട് ഞാൻ വണ്ടി നിർത്തി തിരിഞ്ഞു നോക്കുമ്പാൾ എരിവ് വലിച്ച് കേറ്റും പോലുള്ള മുഖഭാവത്തോടെ അവൾ തിരിഞ്ഞൊരോട്ടം...അത് കണ്ടപ്പോൾ ചിരിയടക്കാൻ ഞാൻ പാടുപെട്ടു...പിന്നെ

💬 Comments

View all comments