0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

ഒരുപാടായി...ചെന്ന് ഫ്രഷായി താഴേക്ക് വാടാ... "

ഞാൻ ഉറക്കം എഴുന്നേൽക്കില്ല എന്ന് കണ്ടപ്പൊ പുള്ളിക്കാരി എൻ്റെ താടിയിലും മുടിയിലും പിടിച്ച് ചെറുതായി വലിക്കാൻ തുടങ്ങി...

" അയ്യോ...ഓടി വായോ...ന്നെ കൊല്ലുന്നേ... "

ഞാൻ വേദനയിൽ അലറി...പക്ഷെ അവിടുന്ന് ഒരു മയവുമില്ല...ഈ താടി പിടിച്ച് വലിക്കുമ്പോൾ ഉള്ള വേദനാ...അത് ഒന്ന് വേറെ തന്നെയാ...

" ഹാ വേദനിക്കട്ടെ അങ്ങനെ...എല്ലാം മര്യാദയ്ക്ക് വെട്ടി വൃത്തിയിൽ നടക്കാൻ പറഞ്ഞാൽ മോൻ കേൾക്കില്ലാലോ...അപ്പൊ ഞാൻ ഇങ്ങനൊക്കെ ചെയ്യും... "

പുള്ളിക്കാരി കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു...എന്നിട്ട് മെല്ലെ കൈ വിട്ടു...

" എന്തൊരു കഷ്ടാ ദൈവമേ... മനുഷ്യനെ മെനക്കെടുത്താൻ... "

ഞാൻ താടിയും തടവിക്കൊണ്ട് എണീറ്റു...മറുപുറത്ത് ചിരി മാത്രം...

" ഈയെടയായി ശല്ല്യം കൂടുതൽ ആണ് കേട്ടോ ഡോക്ടറെ ഇങ്ങനെ ആണെ ഞാൻ എങ്ങോട്ടേലും എറങ്ങി പോവും നോക്കിക്കോ.... "

ചുമ്മാ പുള്ളിക്കാരിയെ നോക്കി ഒരു കപട ദേഷ്യം കാണിച്ചതാ പക്ഷെ പെട്ടന്ന് അമ്മയുടെ മുഖം ഒക്കെ മാറി...ഒരു സങ്കടം കേറി വന്നു...ഫീലായി കാണും...

" സോറി അമ്മ ഒരു തമാശയ്ക്ക്... മോന് വേദനിച്ചോ... "

നേർത്ത സ്വരത്തിൽ അത് പറയുമ്പോൾ അമ്മയുടെ സ്വരം ഇടറുന്നത് ഞാൻ അറിഞ്ഞു...

" ദേ തൊടങ്ങി മനുഷ്യനൊരു തമാശ പറഞ്ഞൂടെ എൻ്റമോ...ഇങ്ങനൊരു പൊട്ടി പെണ്ണ്...അതെങ്ങനെയാ എൻ്റെ ഡോക്ടറമ്മയ്ക്ക് ഇപ്പോഴും ആ കോളേജ് പെണ്ണിൻ്റെ സ്വഭാവം അല്ലേ...എല്ലാം പെട്ടെന്ന് ഫീലാകും...അച്ഛനെ പറഞ്ഞാ മതി... "

ഞാൻ അമ്മയെ ചേർത്ത് പിടിച്ചു കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...അതോടെ പുള്ളിക്കാരിയുടെ മുഖം ഇത്തിരി തെളിഞ്ഞു...

" എന്നാലും എന്ത് വലിയാ ഡോക്ടറേ...എനിക്ക് നൊന്തു... "

ഞാൻ ഒരു കപട ദേഷ്യത്തോടെ പറഞ്ഞു...

" സോറി "

പുള്ളിക്കാരി കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു...

" മ്മ് സോറി...അച്ഛനെങ്ങനെ ഈ സാധനത്തിനെ സഹിക്കുന്നോ എന്തോ... "

അതിനും പുള്ളിക്കാരിയുടെ മുഖത്ത് ചിരി മാത്രം...

" സത്യം പറയ്...ഈ ചിരി കാണ്ടാണോ പുള്ളിക്കാരൻ വീണ് പോയത്...? "

" എന്താ അങ്ങനെ ചോദിച്ചേ... "

എൻ്റെ ചോദ്യം കേട്ട് അമ്മ ആകാംഷയോടെ പുരികമുയർത്തി...

" അല്ല എൻ്റെ ഡോക്ടറമ്മയുടെ ചിരിക്ക് വല്ലാത്തൊരു ലുക്കല്ലേ...പിന്നെ സൗന്ദര്യം ആണെങ്കിൽ പറേണ്ട...ശരിക്കും പുള്ളിക്കാരൻ ലക്കിയാ...പിന്നെ ഞാനും... ഇങ്ങനൊരു ചുന്ദരികോതയെ അമ്മയായി കിട്ടിയില്ലേ... "

ഞാൻ ചിരിച്ചുകൊണ്ട് അമ്മയുടെ കവിളിൽ ഒരു മുത്തം കൊടുത്തു...

" പോടാ മതി പൊക്കിയത്...ചെന്ന് ഫ്രഷാവ്... "

അമ്മെ എൻ്റെ താടിക്കൊരു

💬 Comments

View all comments