0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

തട്ടും തട്ടിക്കൊണ്ട് താഴേക്ക് നടന്നു...പക്ഷെ ആ മുഖത്തെ സന്തോഷം എനിക്ക് കാണാമായിരുന്നു...ആ സന്തോഷമാണ് ഈ വീടിന്റെ ഐശ്വര്യവും...

അങ്ങനെ കുളിച്ച് ഫ്രഷായി ഞാൻ പതിവിലും നേരത്തെ ഹോസ്പിറ്റലിലേക്ക് തിരിക്കാൻ തീരുമാനിച്ചു...താഴെ അമ്മയുടെ വക എറങ്ങിയപ്പോൾ നല്ല ചൂട് പഴംപൊരിയും ചായയും റെഡി...അപ്പോഴായിരുന്നു അച്ഛനെ കണ്ടതും... നേരത്തെ വന്നപ്പൊ കണ്ടില്ല...അങ്ങനെ ചായ കുടിക്കുമ്പോൾ പുള്ളിയോട് കുറേ കത്തിയടിച്ചു... പിന്നെ പഴംപൊരി സൂപർ ആണെന്ന് കാണിച്ച് അമ്മയെ പുകഴ്ത്തി...പക്ഷെ അച്ഛൻ അത്ര പോരാന്ന് പറഞ്ഞു... അത് അമ്മയെ ചുമ്മാ ചൂടാക്കാൻ ആണെന്ന് എനിക്കും അതിലേറെ അമ്മയ്ക്കും നന്നായിട്ടറിയാം...അത് അങ്ങനെ ഒരു കമിതാക്കൾ...

അങ്ങനെ ചായയും തട്ടി കുറച്ചു നേരം കുടി വീട്ടിൽ ചെലവഴിച്ച് നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു... വണ്ടിയും പാർക്ക് ചെയ്യ്തു നടക്കുമ്പോൾ ശ്രീ റിസപ്ഷനിലെ ഏതോ കൊച്ചുമായി കത്തി അടിക്കുന്നത് കണ്ടു...

" ഇങ്ങോട്ട് വാടാ ടർക്കി കോഴി... "

ഞാൻ പുറകിലൂടെ ചെന്ന് അവൻ്റെ കഴുതിലൂടെ കൈയിട്ട് വലിച്ചു...

" ഓ നീ ആയിരുന്നോ...നാണം കെടുത്താതടേയ്....അപ്പൊ ശ്രുതി കാണാം ഞാൻ ഇവിടൊക്കെ കാണും... വിശദമായി പരിചയപ്പെടാം...പോട്ടെ... "

അവൻ റിസപ്ഷനിലുള്ള പെണ്ണിനെ നോക്കി കൈവീശി പറഞ്ഞു...അതിനവളും തിരിച്ച് കൈ വീശി...അതോടെ മനസ്സില്ലാ മനസ്സോടെ അവനെന്റെ കൂടെ വന്നു...

" നീ ഏത് കാലിൻ്റെടേന്ന് കെട്ടിയെടുത്തതാ... മര്യാദയ്ക്ക് ആ കൊച്ചിനെ ഒന്ന് പരിചയപ്പെടാനും പറ്റിയില്ല... "

റൂമിലേക്ക് നടക്കുമ്പോൾ അവനെന്നെ നോക്കി കടുപ്പത്തിൽ പറഞ്ഞു...അതിന് അവനെ നോക്കി എൻ്റെ മുപ്പത്തിരണ്ട് പല്ലും കാണിച്ച് ഞാൻ ഇളിച്ചു... പിന്നെ പല്ല് മുപ്പത്തിരണ്ട് തന്നെ ഉണ്ട്...ഞാൻ എണ്ണിയതാ... അത് വേറെ കാര്യം...

" കിണിക്കല്ലേ... കിണിക്കല്ലേ... "

അവനെന്നെ പിടിച്ച് മുന്നോട്ട് തള്ളി... അപ്പോഴേക്കും ഞങ്ങൾ റൂമിലേക്ക് എത്തിയിരുന്നു...

" ആ സാറിന്ന് നേരത്തെയാണല്ലോ... "

റൂമിൽ കേറിയതും അതുവിൻ്റെ വക എനിക്കുള്ള ചോദ്യം കിട്ടി...

" ആൻ്റി തലവഴി വെള്ളം ഒഴിച്ച് കാണും...അതല്ലേലും അങ്ങനാണല്ലോ... "

ഞാൻ എന്തേലും പറയും മുന്നെ നന്ദു ഇടയ്ക്ക് കേറി...അതിന് ഞാൻ അടുത്തുള്ള തലയണ എടുത്തവനെ എറിഞ്ഞു...

" അല്ല അഭി എവിടെ... "

ഞാൻ അവനെ കാണത്തതുകൊണ്ട് തിരക്കി....

" ആ അവനെന്തൊ പരിപാടി ഉണ്ട്... ഫാമിലി ആയിട്ടെന്തോ... "

നന്ദു അതിനുള്ള മറുപടി നൽകി...അതോടെ അങ്ങനെ സംസാരിച്ച് സമയം കടന്നു... പിന്നെ നീതു ഒന്നും ആരോടും പറഞ്ഞില്ല എന്ന് തോന്നുന്നു അല്ലെങ്കിൽ കയറിയപാടെ പെടലിക്ക് പിടിക്കുമായിരുന്നല്ലോ...

💬 Comments

View all comments