0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

" നീ പറയുന്നത് കേട്ടാൽ മതി... മിക്കവാറും ഇന്നത്തോടെ ഞാൻ അത് നിർത്തി തരാം... "

ചേട്ടത്തിയുടെ വായിൽ നിന്നത് കേട്ടപ്പൊ ഒരു വശപിശക് തോന്നിയെങ്കിലും ഞാൻ സമ്മതിച്ചു...കാരണം ആ മാരണം എങ്ങനേലും ഒന്ന് തലേന്ന് ഒഴിഞ്ഞാ മതിയ്ന്നാണല്ലോ എനിക്ക്...

" ഹാ ഞാൻ നന്ദുവേം കൂട്ടി വരാം... "

ഞാൻ സമ്മതിച്ചു....അപ്പോഴും പ്ലാൻ എന്താന്ന് പുള്ളിക്കാരി പറഞ്ഞു തന്നില്ല കേട്ടോ...

" അപ്പൊ ശരി ഞാൻ എന്നാ അങ്ങോട്ട് ചെല്ലട്ടേ...അവിടെ എന്തായി ഒന്നും അറിയില്ലല്ലോ... "

ചേട്ടത്തി ഒരു കപട ദേഷ്യം കാണിച്ച് പറഞ്ഞു...അങ്ങനെ ഓരോന്നാണല്ലോ കാണിച്ച് കൂട്ടിയത്...ഞാൻ അതിനൊന്ന് ചിരിച്ച് കാണിച്ചു...

" ഹേയ് അവന്മാര് കംപ്ലൈൻറ് ഒന്നും ചെയ്യില്ല... ചേട്ടത്തിയെ ശല്യം ചെയ്തതാണല്ലോ കേസ്... അപ്പൊ പരാതി കൊടുത്താ പണി അവന്മാർക്ക് തന്നെ കിട്ടും... "

ഞാൻ നിസ്സാര ഭാവത്തിൽ പറഞ്ഞ് ചിരിച്ചു...അത് കേട്ടതും പെട്ടന്ന് ചേട്ടത്തി എൻ്റെ അടുത്തേക്ക് വന്നു...

" താങ്ക്സ്...എൻ്റെ അനിയനാ ഇത്...എന്നാലും ചേച്ചി പേടിച്ച് പോയി... "

സ്നേഹത്തോടെ അതിലേറെ വാത്സല്യത്തോടെ തുളുമ്പുന്ന കണ്ണുമായി ചേട്ടത്തി അത് പറഞ്ഞപ്പൊ ഒരു നിമിഷം എൻ്റെ കണ്ണും ഒന്ന് നിറഞ്ഞു...കാരണം ഇതൊക്കെ എനിക്ക് ആദ്യമായൊരു അനുഭവം ആയിരുന്നു...ഒരു ചേച്ചിയുടെ വാത്സല്യമൊക്കെ...

" അയ്യേ...അനിയനോട് താങ്ക്സോ...ഒന്ന് പോയെ ചെല്ല്...എൻ്റെ ചേട്ടത്തിക്കൊരു പ്രശ്നം വന്നാൽ പിന്നെ ഞാൻ കൈയ്യും കെട്ടി നോക്കി നിൽക്കുവോ... "

ഞാൻ ചിരിയോടെ ആ കണ്ണുകൾ ഒപ്പി...അത് കൂടി കേട്ടതും ചേട്ടത്തി സന്തോഷം കൊണ്ടെന്നെ കെട്ടി പിടിച്ചു...ഞാനും ചേട്ടത്തിയെ സമാധാനിപ്പിച്ചു...

" അത് പോട്ടെ നീ കോളേജിന്നെ കള്ള്

💬 Comments

View all comments