Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
കുടിക്കുമല്ലേ... "
പെട്ടന്നെന്തോ ഓർത്തപോലെ പുള്ളിക്കാരി എൻ്റെ ചെവിട് പിടിച്ച് തിരിക്കാൻ തുടങ്ങി...
" അയ്യോ... വിട്....എനി ഇല്ല...സോറി.... "
ഞാൻ കുതറിമാറാൻ ശ്രമിച്ചു പക്ഷെ പുള്ളിക്കാരി വിട്ടില്ല...ഒടുക്കം നല്ല ഒരു തിരി തിരിച്ച് വിട്ടു...
" ആ എൻ്റെ ചെവിട് പൊന്നായി... "
" ഓ..നന്നായിപോയി...ഇനി മേലാൽ ആവർത്തിച്ചാ നല്ല അടി വാങ്ങും നീ... "
ചേട്ടത്തി ഒരു ചിരിയോടെ അതിൽ ഇച്ചിരി ഭീഷണിയും ചാലിച്ച് പറഞ്ഞു...
" അപ്പൊ ഞാൻ പോട്ടെ... പിന്നെ മറ്റേത് ഉച്ചയ്ക്ക് ഞാൻ പറഞ്ഞപോലെ...ഓക്കെ "
" ഓ ശരി എല്ലാം തമ്പുരാട്ടി പറയും പോലെ... "
ഞാൻ കൈകൂപ്പി ചിരിച്ചുകൊണ്ട് പറഞ്ഞു...അതിന് എൻ്റെ തലമണ്ടയ്കൊരു കൊട്ടും തന്ന് പുള്ളിക്കാരിയും ഒരു ചിരിയോടെ തിരിഞ്ഞു നടന്നു...ഒരു നിമിഷം ആ പോക്ക് ഞാൻ നോക്കി നിന്നു...അങ്ങനെ ഈയുള്ളവൻ്റെ ജീവിതത്തിലേക്ക് ഒരു പാവം ചേച്ചികുടി വന്നിരിക്കുന്നു...ഇത്രേം കാലം ഇച്ചിരി വെറുപ്പ് തോന്നിയ ഈ സാധനം ഇത്രയും പാവമാണെന്ന് അറിയാൻ വൈകിപ്പോയി...അങ്ങനെ അതും ആലോചിച്ച് ഞാൻ പിള്ളാരുടെ അടുത്തേക്ക് പോയി...
അങ്ങനെ സമയം പിള്ളേരുമൊത്ത് തള്ളിനീക്കി...അതിനിടയിൽ ആതിരയുടെ കാര്യവും ചേട്ടത്തി പറഞ്ഞതും ഓക്കെ ഞാൻ പിള്ളാരോട് പറഞ്ഞു...അത് കേട്ടതും അവന്മാർക്കും ആവേശം...എന്താണ് പുള്ളിക്കാരി കാട്ടാൻ പോകുന്നത് എന്നറിയൻ...അതിന് മുന്നേ ഞാൻ ആതിരയോട് ചേട്ടത്തി പറഞ്ഞ പോലെ വരാൻ പറഞ്ഞിരുന്നു...അങ്ങനെ പറഞ്ഞ സമയം ആയപ്പോൾ ഞാനും നന്ദുവും ഇറങ്ങി...ബാക്കി രണ്ടിനോടും വന്നിട്ട് പറയാം എന്ന് പറഞ്ഞു...
അങ്ങനെ ഞാനും നന്ദുവും ഗ്രൗണ്ടിന് സൈഡിലേക്ക് വിട്ടു... പ്രതീക്ഷിച്ച പോലെ അവിടെ ആതിര ഉണ്ടായിരുന്നു...അവളൊറ്റകായിരുന്നു...മോണ്സ്റ്റർ.... പക്ഷെ അവിടെ എങ്ങും
💬 Comments
View all comments