Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
ചേട്ടത്തിയുടെ പൊടി പോലും ഇല്ല...ഇനി പണി പറ്റിച്ചതാണോ...? അങ്ങനെ ഓരോന്ന് ചിന്തിച്ച് അവളുടെ അടുത്തെത്തി...
" ആ എന്താ നിനക്ക് പറയാൻ ഉള്ളേ... "
അവളുടെ അടുത്തെത്തിയതും ഞാൻ ഒരു ഇഷ്ട്ടകേടോടെ ചോദിച്ചു...
" അത് പിന്നെ ഇച്ചിരി പേഴ്സണൽ ആ...നന്ദു ഒരു അഞ്ച് മിനിറ്റ് ഞങ്ങൾക്ക് തരുവോ... "
അവളേന്നേയും നന്ദുവേയും മാറി മാറി നോക്കി പറഞ്ഞു...
" ഓ വല്ല്യ ആഭ്യന്തര ചർച്ച അല്ലേ... "
നന്ദു ഒരു പുച്ഛം കലർന്ന ശബ്ദത്തിൽ പറഞ്ഞ് കുറച്ച് മാറി നിന്നു...
" എന്താന്ന് വെച്ചാ വേഗം പറ... "
അവൻ മാറിയതും അവളെ നോക്കി ഇത്തിരി കടുപ്പത്തിൽ തന്നെ ഞാൻ ചോദിച്ചു...
" അത് പിന്നെ നീയും ആര്യ മിസ്സും തമ്മിലെന്താ ബന്ധം...എന്തോ അടി നടന്നതൊക്കെ പിള്ളാര് പറഞ്ഞു...നീയും മിസ്സും തമ്മിൽ ഇഷ്ട്ടത്തിലാണോ... "
അവളെന്നെ നോക്കി ചോദ്യം ഉന്നയിച്ചതും എനിക്കങ്ങ് വിറഞ്ഞ് കേറി...
" ഡി പുല്ലേ...അത് എൻ്റെ ചേട്ടത്തിയാ...എൻ്റെ ചേട്ടൻ കെട്ടാൻ പോകുന്ന പെണ്ണ്... അനാവശ്യം പറഞ്ഞാ നിന്റെ സണ്ഷെയ്ഡ് വാർത്ത പോലുള്ള പല്ല് ഞാൻ അടിച്ച് കൈക്കും... "
ഞാൻ അവളെ നോക്കി ചീറി...പക്ഷെ എൻ്റെ വാക്കുകൾ ഭീതിക്ക് പുറമെ ഒരു ആശ്വാസം പോലെയാണ് അവൾ ഉൾക്കൊണ്ടതെന്ന് ആ മുഖഭാവം കണ്ടപ്പൊ തോന്നി...
" ആണോ...സത്യായിട്ടും... സമാധാനം ആയി...പിള്ളാര് മിസ്സിനെ മറ്റെ ജിതിനൊക്കെ ശല്ല്യം ചെയ്യ്തു നീ പോയി അവന്മാരെ പോയി തല്ലി...നീയും മിസ്സും തമ്മിൽ എന്തോ റിലേഷൻ ഉണ്ടെന്നൊക്കെ പറഞ്ഞത് കേട്ടപ്പൊ ഞാൻ ആകെ പേടിച്ച് പോയി... "
അവളൊരു
💬 Comments
View all comments