0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

ഒരു പാട് ചുവന്ന് തുടുത്ത ദേഷ്യത്തിൻ്റെ സ്മൈലി...അതോടെ നൈസ് ആയിട്ട് ആ ഉദ്യമം ഉപേക്ഷിച്ചു... പിന്നെ നന്ദുവിന് മെസേജയച്ചു...അവന്മാരൊക്കെ എന്നെ കാണാൻ ഇരിക്കുവാണെന്നവൻ മെസേജ് അയച്ചു... പിന്നെ സൂര്യയുടെ കോൾ വന്നു.. സംഭവം എല്ലാം അറിഞ്ഞപ്പോൾ തന്നെ അവൻ എന്നെ വിളിക്കുന്നുണ്ട്... തിരക്കിനിടയിൽ എടുക്കാൻ പറ്റിയില്ല...പിന്നെ അവനോട് നടന്നതിനെ കൊണ്ടൊക്കെ സംസാരിച്ചു... പിന്നെ നാളെ മുങ്ങരുതെന്നും അവൻ ഓർമ്മിപ്പിച്ചു...അങ്ങനെ ഒടുക്കം എപ്പോഴോ  ഉറക്കത്തിലേക്ക് വഴുതി വീണു...

പിറ്റേന്ന് പതിവ് പോലെ അമ്മയുടെ തെറിയും കേട്ട് എഴുന്നേൽക്കുന്നു... പിന്നെ ആസ് യൂഷ്വൽ... ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ച് ഒടുക്കം മൂന്ന് കാറിലായി...ഞങ്ങൾ ഇറങ്ങാനൊരുങ്ങി...

ഒരു വണ്ടിയിൽ ഞാനും കുടുംബവും...മറ്റേതിൽ സൂര്യയുടെ ഫാമിലി... പിന്നെയുള്ള കാറിൽ ബാക്കി ഉള്ള ബന്ധുക്കൾ...അത്രയ്ക്ക് ആളുകൾ ഒന്നുമില്ല...എന്നാലും ഇതൊക്കെ ഒരു ഫോർമാലിറ്റി ചടങ്ങുകൾ അല്ലേ...നമ്മൾ ന്യൂ ജൻ പിള്ളേർക്ക് ദഹിക്കുവോ...പക്ഷെ ചില കണ്ണാപ്പികളെ പോലെ വയസ്സ് പോലും തെളിയാതെ രാവിലെ ഏതേലും അമ്പലത്തിൻ്റെ മുന്നിൽ പോയി എള്ളോളം തരി ഇട്ടുണ്ടാക്കുന്നതിനേക്കാൾ ബെറ്റർ ഇത് തന്നെയാണ് കേട്ടോ...അത് വേറെ കാര്യം...അങ്ങനെ വീട്ടിൽ നിന്നും യാത്രതിരിച്ചു...

" ഡാ നീയെങ്ങോട്ടാ വഴിയൊന്നും അറിയാതെ ഈ വെച്ച് കീറുന്നത്... "

യാത്രയിൽ എൻ്റെ പോക്ക് കണ്ട് മുന്നിലിരിക്കുന്ന അച്ഛൻ ചോദിച്ചു...പുവർ ഡാഡി...ഇങ്ങേർക്കറിയില്ലല്ലോ നമ്മൾ ഈ റൂട്ടിലെ സ്ഥിരം കസ്റ്റമർ ആണെന്ന്...

" ഹോ...അത് ചേട്ടത്തി പറഞ്ഞ് തന്നിട്ടുണ്ട്... "

ഞാൻ തൽകാലം ദിവ്യ കുട്ടിയുടെ കാര്യം മറച്ചുവച്ചു... അതിന് അങ്ങേരൊന്ന് മൂളി...അതോടെ വേഗം വണ്ടി പറപ്പിച്ചു... കുറച്ചു നേരത്തിനു ശേഷം വണ്ടി അവിടേക്ക് കയറി...സാധരണ ആ പൊട്ടിക്കാളി ഇറങ്ങുന്ന

💬 Comments

View all comments