Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
വാക്കുകൾ എത്തി...
" എന്തിന്...? "
ഞാൻ ഒരു നിമിഷം അവിടെ നിന്ന ശേഷം കാര്യം എന്താണെന്നറിയാൻ പുരികം ഉയർത്തി...
" നാളെ അവിടെ വച്ചൊരു ചടങ്ങുണ്ട്...ഒരു വാക്കുകൊടുക്കൽ പോലെ...അതിന് ശേഷം നിശ്ചയ തീയതി കൂടി തീരുമാനിക്കും... "
പുള്ളിക്കാരൻ കാര്യം വിശദീകരിച്ചത് പോലെ പറഞ്ഞൊന്ന് നെടുവീർപ്പിട്ടു...
" ഹേ അതിനെന്തിനാ എല്ലാവരും... പോരാത്തതിന് ചേട്ടത്തി ഇന്ന് കോളേജിൽ നിന്നൊന്നും പറഞ്ഞില്ലല്ലോ... "
ഞാൻ എൻ്റെ സംശയമുന്നയിച്ചു...
" ചേട്ടത്തിയോ ഇതെപ്പൊ മുതൽ... ഇന്നലെവരെ മിസ്സായിരുന്നല്ലോ... "
ഞാൻ പറഞ്ഞു തീർന്നതും പൊടുന്നനെ അമ്മയുടെ ഒരു ചോദ്യം...
" ഹാ അതൊക്കെ ആയി...അതല്ല ഇവിടുത്തെ വിഷയം...ഈ പറഞ്ഞ കാര്യത്തിനൊക്കെ കാരണവന്മാർ അല്ലേ ഉണ്ടാവേണ്ടത്...ഈ പൈതൽ എന്തിനാ... "
" ഓ ഒരു പൈതൽ...നീ പറയുന്നത് കേട്ടാൽ മതി...അങ്ങനെ മുതിർന്നവർ കുട്ടികൾ എന്നൊന്നുമില്ല... നമ്മുടേം അവരുടേം കുറച്ച് ബന്ധുക്കളുള്ള ഒരു ചടങ്ങ്...അത്രെന്നെ... "
" മ്മ്.... "
കൂടുതൽ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നുന്നു...അതോടെ ഞാൻ മൂളിക്കോണ്ട് അകത്ത് കയറി... പിന്നെ പതിവ് പോലെ ഫ്രഷായി ചായയും കുടിച്ച് രണ്ടാളോടും സമയം ചിലവഴിച്ചു...ഒരുക്കം അത്താഴവും തട്ടി റൂമിലേക്ക് വിട്ടു...ഫോണെടുത്ത് നൈസ് ആയിട്ടവൾക്കൊരു മെസേജ് അയക്കാൻ തീരുമാനിച്ചു...
" അതേ... സോറി കുറേ പറഞ്ഞു കേട്ടോ... "
ഞാൻ സെൻ്റ് ചെയ്യ്തു... കുറച്ചു കഴിഞ്ഞ് മെസേജ് കണ്ടെങ്കിലും നോ റിപ്ലൈ...
" താൻ അവിടുന്ന് പെട്ടെന്ന് പോയത് കൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചേ...കഴിഞ്ഞത് കഴിഞ്ഞില്ലേ...ഒന്ന് മിണ്ടടോ ശൂർപ്പണഖേ... "
ഞാൻ ഒന്നൂടെ എറിഞ്ഞു നോക്കി.. ചിലപ്പൊ ബിരിയാണി കിട്ടിയാലോ...പക്ഷെ കിട്ടി
💬 Comments
View all comments