0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

" എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം എന്നെനിക്ക് മനസ്സിലായി...

" ഇല്ല ഞാനില്ല...താൻ പോയിട്ട് വാ...ഞാൻ അങ്ങനെ എപ്പോഴും അമ്പലത്തിൽ ഒന്നും പോകാറില്ല...പോരാത്തേന് ലേശം "

ഞാൻ ചമ്മിയ ഭാവത്തോടെ കൈകൊണ്ട് വെള്ളം അടിച്ചുപോയീന്ന് കാണിച്ചു...

" അതെങ്ങനാ ദൈവ വിചാരം ഒന്നുമില്ലാലോ...കള്ളുകുടിക്കണം മുന്നും പിന്നും നോക്കാതെ തല്ല് കൂടണം...ഇതൊക്കെ അല്ലേ വേണ്ടത്...വല്ല്യ ഗുണ്ടയാണെന്നാ വിചാരം... "

ഞാൻ പറഞ്ഞ് തീർന്നതും ചൂരിദാറിൻ്റെ ഷാളിൽ കൈകോർത്ത് പിറുപിറുത്തുകൊണ്ട് ദേഷ്യത്തിൽ അവൾ അമ്പലത്തിനുള്ളിലേക്ക് കയറി...അവളുടെ ആ ദേഷ്യം കാണാൻ ഒരു പ്രത്യേക രസമായിരുന്നു...വല്ലാത്ത ഒരു ലഹരിയിലേക്ക് അവളെന്നെ കൊണ്ട് പോകും പോലെ തോന്നി... അപ്പോഴേക്കും നേരം സന്ധ്യ ആവാറായിരുന്നു...പോയി കുറച്ചു നേരം കഴിഞ്ഞ് അവൾ തിരിച്ചു വന്നു...അതോടെ വണ്ടി എടുത്ത് നേരെ അവളുടെ തറവാട് ലക്ഷ്യമാക്കി വിട്ടു...യാത്രയിൽ ഞങ്ങൾ ഒന്നും തന്നെ മിണ്ടിയിരുന്നില്ല... അതുകൊണ്ട് തന്നെ പെട്ടന്ന് തന്നെ അവിടെ എത്തി...വണ്ടി നിർത്തിയതും

" ഞാൻ പോവ്വാ... "

എന്ന് പറഞ്ഞവൾ ഒരോറ്റ നടത്തം...പെണ്ണിന്റെ ദേഷ്യം കണ്ട് ചിരിപൊട്ടിയെങ്കിലും അടുക്കിവെച്ചു...അങ്ങനെ അവളുടെ പോക്കും നോക്കി നിന്നതിന് ശേഷം തൽക്കാലം വണ്ടി വളച്ച് വീട്ടിലേക്ക് വിട്ടു...

അവിടുന്ന് നേരെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അമ്മയും അച്ഛനും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു...

" എന്താ പൊന്നുമോനിന്ന് വൈകിയത്... "

ഒരു മുഖവരയോടെ അമ്മ ചോദിച്ചു... അതിന് ഒന്നൂല്ല്യാന്ന് പറഞ്ഞ് ഉള്ളിലേക്ക് വലിയാൻ നോക്കി...

" ഡാ ഇനി ഏതായാലും ഇന്ന് ഹോസ്പിറ്റലിൽ പോവേണ്ടാ നാളെ നമ്മുക്കെല്ലാവർക്കും സൂര്യയുടെ പെണ്ണിന്റെ തറവാട്ടിൽ പോകണം... "

ഉള്ളിലേക്ക് കയറാൻ തുടങ്ങിയ എന്നെ തേടി അച്ഛൻ്റെ

💬 Comments

View all comments