0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

പോലെ...

പ്ലീസ് മതി...വാ പോകാം...എ..നി എനിക്ക്.... പേടി...പേടിയായിട്ടാ...എൻ്റെ പൊട്ടക്കണനല്ലേ...ഞാൻ പറഞ്ഞാൽ കേൾക്കില്ലേ...പ്ലീസ്.... പ്ലീസ്....

അവളേങ്ങലടിച്ച് പുറകിൽ നിന്ന് പറയുന്നത് കേട്ട് ഒരു നിമിഷം എൻ്റെ കൈയ്യിൽ നിന്നും ആ ഇരുമ്പ് വടി താഴേക്ക് വീണു.. കുറച്ചു സമയം ഞാൻ അങ്ങനെ തന്നെ നിന്നു....ഒടുക്കം ഞാൻ അവളെ പുറകിൽ നിന്നും വലിച്ച് എന്നോട് ചേർത്ത് നിർത്തി....

" ഇനി നീയെങ്ങാനും ഏതേലും പെണ്ണിൻ്റെ മാനത്തിന് വിലപറഞ്ഞാൽ ഇവിടം കൊണ്ട് ഞാൻ നിർത്തില്ല...ഓർത്തോ... "

അവന്മാരെ നോക്കി അലറിയതിന് ശേഷം ഞാൻ അവളേയും കൊണ്ട് വണ്ടികരികിലേക്ക് നീങ്ങി...പെട്ടെന്ന് തന്നെ വണ്ടിയെടുത്തു...അവള് പുറകിൽ കേറിയതും ഒരിക്കൽ കൂടി അവന്മാരെ ഒന്ന് നോക്കിയതിന് ശേഷം വണ്ടി മുന്നോട്ടെടുത്തു...

പിന്നെ യാത്രയിൽ കുറേ നേരം മൗനമായിരുന്നും...ഒടുക്കം ഞാൻ അതിന് വിരാമം ഇടാൻ തീരുമാനിച്ചു...

" അതേ.... "

ഞാൻ മിററിലൂടെ നോക്കി വിളിച്ചു...അവിടെ നിന്നും നോ റസ്പോണ്സ്....

" ഞാൻ ദേഷ്യം വന്നാൽ അങ്ങനാ...എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റില്ല...സോറീ... "

ഞാൻ വീണ്ടും ഒന്ന് മുട്ടി നോക്കി... എവിടുന്ന് ഒരു രക്ഷയുമില്ല...ഒരു മൂളല് പോലും കേൾക്കുന്നില്ല...അതോടെ പിന്നെ ഞാനൊന്നും പറയാൻ പോയില്ല നേരെ വണ്ടി അവളുടെ വീട് ലക്ഷ്യമാക്കി വിട്ടു...

" വണ്ടി നിർത്ത്...എനിക്കാ ക്ഷേത്രത്തിൽ ഒന്ന് തൊഴണം... "

കുറച്ചു മുന്നോട്ട് പോയതും ഒരു ദേവി ക്ഷേത്രം കണ്ടവൾ പുറകീന്ന് പറഞ്ഞു...അത് കേട്ടതും എനിക്ക് സമാധാനമായി ഒന്ന് സംസാരിച്ച് കിട്ടിയല്ലോ...ഞാൻ വേഗം ആ ക്ഷേത്രത്തിന് സൈഡിലായി നിർത്തി...അവളിറങ്ങി കുറച്ചു മുന്നോട്ട് നടന്ന് പെട്ടന്ന് നിന്നു എന്നിട്ടെന്നെ തിരിഞ്ഞു നോക്കി... " എന്തേ വരുന്നില്ലേ...

💬 Comments

View all comments